Sunday , April   21, 2019
Sunday , April   21, 2019

ബാംഗ്ലൂര്‍ വീണ്ടും തോല്‍വിയുടെ വഴിയില്‍

മുംബൈ - ഏഴാം മത്സരത്തില്‍ ആദ്യ വിജയം നേടിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഐ.പി.എല്ലില്‍ വീണ്ടും തോല്‍വി. 16 പന്തില്‍ പുറത്താവാതെ 37 റണ്‍സടിച്ച ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന് ഒരോവര്‍ ശേഷിക്കെ അഞ്ചു വിക്കറ്റ് വിജയം സമ്മാനിച്ചു. സ്‌കോര്‍: ബാംഗ്ലൂര്‍ ഏഴിന് 171, മുംബൈ 19 ഓവറില്‍ അഞ്ചിന് 172.
ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച മുഈന്‍അലിയും ബാറ്റിംഗിന് ചുക്കാന്‍ പിടിച്ച എബി ഡിവിലിയേഴ്‌സുമൊഴികെ ബാംഗ്ലൂര്‍ നിരയില്‍ ആരും തിളങ്ങിയില്ല. ലസിത് മലിംഗ എറിഞ്ഞ അവസാന ഓവറില്‍ നാലു പന്തിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ബാംഗ്ലൂര്‍ ഏഴിന് 171 റണ്‍സിലൊതുങ്ങി. 
ഓപണര്‍മാരായ രോഹിത് ശര്‍മയും (19 പന്തില്‍ 28) ക്വിന്റന്‍ ഡികോക്കും (26 പന്തില്‍ 40) മുംബൈക്ക് കൊടുങ്കാറ്റ് തുടക്കമാണ് നല്‍കിയത്. ഏഴോവറില്‍ സ്‌കോര്‍ 70 ലെത്തി. എന്നാല്‍ സ്പിന്നര്‍ മുഈന്‍അലി ബൗളിംഗിന് വന്നതോടെയാണ് മുംബൈ പരുങ്ങി.  ഒടുവില്‍ ഹാര്‍ദിക് പാണ്ഡ്യ ജ്യേഷ്ഠന് കൂട്ടെത്തിയതോടെയാണ് സ്‌കോറിംഗിന് വേഗം കൂടിയത്. 

ഐ.പി.എല്‍ പോയന്റ് പട്ടിക

ടീം    കളി    ജയം    തോല്‍വി    പോയന്റ്
ചെന്നെ    8    7    1    14
മുംബൈ    8    5    3    10
ദല്‍ഹി    8    5    3    10
കൊല്‍ക്കത്ത    8    4    4    8
പഞ്ചാബ്    8    4    4    8
ഹൈദരാബാദ്    7 3    4    6
രാജസ്ഥാന്‍    7    2    5    4
ബാംഗ്ലൂുര്‍        8    1    7    2
ഓറഞ്ച് ക്യാപ്:
ഡേവിഡ് വാണര്‍ 400 റണ്‍സ്
പര്‍പ്പ്ള്‍ ക്യാപ്:
കഗീസൊ റബാദ 17 വിക്കറ്റ്

Latest News