Monday , June   17, 2019
Monday , June   17, 2019

അശ്ലീല സിനിമകളുടെ ശേഖരം നശിപ്പിച്ചു; മാതാപിതാക്കള്‍ക്കെതിരെ മകന്‍ കോടതിയില്‍

വാഷിംഗ്ടണ്‍- അശ്ലീല സിനിമകളുടെ വന്‍ ശേഖരം മാതാപിതാക്കള്‍ നശിപ്പിച്ചുവെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് മകന്‍ കോടതിയെ സമീപിച്ചു. അമേരിക്കയിലാണ് സംഭവം.
29,000 ഡോളര്‍ വിലവരുന്ന അശ്ലീല സിനിമാ ശേഖരം നശിപ്പിച്ചുവെന്നും നഷ്ടപരിഹാരമായി 86,000 ഡോളര്‍ വേണമെന്നുമാണ് 40 കാരനായ പരാതിക്കാരന്റെ ആവശ്യം. മിഷിഗനിലെ ഫെഡറല്‍ കോടതിയിലാണ് വിചിത്രമായ കേസ്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ സിനിമാശേഖരമാണ് തന്റെ കൈവശം ഉണ്ടായിരുന്നതെന്നും അതിനാല്‍  മാതാപിതാക്കള്‍ നഷ്ടപരിഹാരം തന്നേ തീരൂവെന്ന നിലപാടിലാണ് മകന്‍.
ഭാര്യയുമായി 2016 ല്‍ വേര്‍പിരിഞ്ഞതിനുശേഷം പരാതിക്കാരന്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. ഒരു വര്‍ഷത്തിനുശേഷം പുതിയ വീട്ടിലേക്ക് താമസം മാറി. ഇതോടെ മകന്റെ സാധനങ്ങള്‍ മാതാപിതാക്കള്‍ പുതിയ വിലാസത്തിലേക്ക് അയച്ചു കൊടുത്തു. എന്നാല്‍ 12 പെട്ടികളിലായി സൂക്ഷിച്ച സിനിമകളുടെ ശേഖരം ഇല്ലായിരുന്നു. സിനിമാ ശേഖരം നശിപ്പിച്ചുവെന്നും നന്മ കരുതിയാണെന്നുമാണ് മകന്‍ അന്വേഷിച്ചപ്പോള്‍ പിതാവ് മറുപടി നല്‍കിയത്. ഇതോടെ പിതാവുമായി പിണങ്ങിയ മകന്‍ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.