Sunday , April   21, 2019
Sunday , April   21, 2019

മിലിട്ടറി കൗണ്‍സില്‍ പിരിച്ചുവിടാന്‍ ആവശ്യം, സുഡാനില്‍ അനിശ്ചിതാവസ്ഥ തുടരുന്നു

ഖാര്‍ത്തൂം- സുഡാനില്‍ ഇപ്പോള്‍ ഭരണം കൈയാളുന്ന മിലിട്ടറി കൗണ്‍സില്‍ പിരിച്ചുവിടണമെന്നും ഭരണം സിവിലിയന്‍ നേതൃത്വത്തിന് കൈമാറണമെന്നും ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സംഘടന ആവശ്യപ്പെട്ടു. ഭരണത്തില്‍ സൈന്യത്തിന് പ്രാതിനിധ്യമാകാമെന്നും അവര്‍ പറഞ്ഞു.
മിലിട്ടറി കൗണ്‍സില്‍ എത്രയും വേഗം പിരിച്ചു വിട്ട്, സൈന്യത്തിന് കൂടി പ്രാതിനിധ്യമുള്ള സിവിലിയന്‍ കൗണ്‍സിലിന് ഭരണം കൈമാറണമെന്നാണ് ഞങ്ങളുടെ ആവശ്യം- സുഡാനീസ് പ്രൊഫണല്‍സ് അസോസിയേഷന്‍ (എസ്.പി.എ) നേതാവ് മുഹമ്മദ് നാജി പറഞ്ഞു.
മിലിട്ടറി കൗണ്‍സില്‍ പിരിച്ചുവിടാത്ത പക്ഷം, പുതിയ പരിവര്‍ത്തന സര്‍ക്കാരില്‍ പങ്കാളിയാകില്ലെന്ന് മറ്റൊരു നേതാവായ അഹമ്മദ് അല്‍ റാബിയ പറഞ്ഞു. രാജ്യത്തെ നീതിന്യായ മേധാവിയേയും പ്രൊസിക്യൂട്ടര്‍ ജനറലിനേയും പിരിച്ചുവിടണമെന്നും എസ്.പി.എ ആവശ്യപ്പെട്ടു.

 

Latest News