Monday , June   17, 2019
Monday , June   17, 2019

ലോകകപ്പ് ടീമില്‍ ദിനേശ്  12 വര്‍ഷത്തിനു ശേഷം

മുംബൈ - കെ.എല്‍ രാഹുലിനും വിജയ്ശങ്കറിനും ഹാര്‍ദിക് പാണ്ഡ്യക്കും ഇത് കന്നി ലോകകപ്പാണ്. ദിനേശ് കാര്‍ത്തിക് 12 വര്‍ഷത്തിനു ശേഷമാണ് ലോകകപ്പ് ടീമില്‍ തിരിച്ചെത്തുന്നത്. 
2007 ലെ ലോകകപ്പ് ടീമില്‍ അംഗമായിരുന്നു ദിനേശ്. അന്ന് ഒരു മത്സരവും കളിച്ചില്ല. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയിലെ നിദാഹാസ് ട്വന്റി20 ട്രോഫിയില്‍ തോല്‍വി ഉറപ്പിച്ച ഇന്ത്യയെ ഉശിരന്‍ വെടിക്കെട്ടിലൂടെ കിരീടത്തിലേക്ക് നയിച്ചത് ദിനേശിന് ഏറെ ആരാധകരെ സൃഷ്ടിച്ചു.