Sunday , April   21, 2019
Sunday , April   21, 2019

റിഷഭ്, രായുഡു ലോകകപ്പിനില്ല

മുംബൈ - യുവ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെയും അമ്പാട്ടി രായുഡുവിനെയും ഒഴിവാക്കി ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കെ.എല്‍ രാഹുല്‍, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജദേജ എന്നിവര്‍ ടീമിലുണ്ട്. 
നാലാം നമ്പര്‍ ബാറ്റിംഗ് സ്ഥാനത്ത് ആരെന്നതായിരുന്നു പ്രധാന ചോദ്യം. ദിനേശ് കാര്‍ത്തികില്‍ സെലക്ടര്‍മാര്‍ വിശ്വാസമര്‍പ്പിച്ചു. രാഹുലിനെ റിസര്‍വ് ഓപണറായാണ് ടീമിലെടുത്തിരിക്കുന്നത്. വേണമെങ്കില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനുമാവും. വിജയ്ശങ്കറിന്റെ സാന്നിധ്യവും നാലാം നമ്പറില്‍ അധിക സുരക്ഷ എന്ന നിലയിലാണ്. എന്നാല്‍ ഇതുവരെ അത്ര ഉയരത്തില്‍ വിജയ്ശങ്കര്‍ ബാറ്റ് ചെയ്തിട്ടില്ല. 
ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍)
ബാറ്റ്‌സ്മാന്മാര്‍ - രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, കേദാര്‍ യാദവ്
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്മാര്‍ - എം.എസ് ധോണി, ദിനേശ് കാര്‍ത്തിക്
ഓള്‍റൗണ്ടര്‍മാര്‍ - ഹാര്‍ദിക് പാണ്ഡ്യ, വിജയ്ശങ്കര്‍
സ്പിന്നര്‍മാര്‍ -കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, രവീന്ദ്ര ജദേജ
പെയ്‌സ്ബൗളര്‍മാര്‍ - ഭുവനേശ്വര്‍കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി
 

Latest News