Sunday , April   21, 2019
Sunday , April   21, 2019

ഓസീസ് ലോകകപ്പ് ടീം: വന്‍മരങ്ങള്‍ പുറത്ത്

മെല്‍ബണ്‍ -നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ വന്‍ അദ്ഭുതങ്ങളുമായി ലോകകപ്പ് ടീം പ്രഖ്യാപിച്ചു. വിലക്ക് പൂര്‍ത്തിയാക്കിയ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാണറും പ്രതീക്ഷിച്ചതു പോലെ തിരിച്ചെത്തി. എന്നാല്‍ അവര്‍ക്കുവേണ്ടി രണ്ട് പ്രമുഖ താരങ്ങളെ ഒഴിവാക്കേണ്ടി വന്നു. റിസര്‍വ് വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായി പരിഗണിച്ചിരുന്ന പീറ്റര്‍ ഹാന്റ്‌സ്‌കമ്പിനെയും പെയ്‌സ്ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡിനെയും. 
സ്മിത്തും വാണറും വിലക്കിനു ശേഷമുള്ള ആദ്യ മത്സരം ജൂണ്‍ ഒന്നിന് അഫ്ഗാനിസ്ഥാനെതിരെയാവും കളിക്കുക. ഇരുവരും ഐ.പി.എല്ലിലൂടെ ഫോം പരീക്ഷിക്കുകയാണ്. വാണര്‍ റണ്‍സ് സ്‌കോറിംഗില്‍ ഒന്നാം സ്ഥാനത്താണ്. എന്നാല്‍ ഗുരുതരമായ പരിക്കിനു ശേഷം തിരിച്ചുവരുന്ന സ്മിത്ത് പരുങ്ങുകയാണ്. 
മിച്ചല്‍ സ്റ്റാര്‍ക്കുള്‍പ്പെടെ അഞ്ച് പെയ്‌സ്ബൗളര്‍മാരുണ്ട്. പാറ്റ് കമിന്‍സ്, ജൈ റിച്ചാഡ്‌സന്‍, നാഥന്‍ കൂള്‍ടര്‍ നൈല്‍, ജെയ്‌സന്‍ ബെഹറന്‍ഡോഫ് എന്നിവരാണ് മറ്റുള്ളവര്‍. 
ഹാന്റ്‌സ്‌കമ്പ് കഴിഞ്ഞ 13 ഏകദിനങ്ങളില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ ശതകങ്ങളും നേടിയിരുന്നു. മൊഹാലിയില്‍ ഇന്ത്യക്കെതിരെ നേടിയ 117 റണ്‍സ് ഓസീസിന്റെ ഗതി തന്നെ മാറ്റിമറിച്ചു. ആഷ്റ്റന്‍ ടേണറെയും തഴഞ്ഞു. അലക്‌സ് കാരിയാണ് ടീമിലെ ഏക വിക്കറ്റ്കീപ്പര്‍.ആഡം സാംപയും നാഥന്‍ ലയണുമാണ് സ്പിന്നര്‍മാര്‍. ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ച് നയിക്കുന്ന ബാറ്റിംഗ് നിരയില്‍  സ്മിത്തിനും വാണര്‍ക്കും പുറമെ ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ് എന്നിവരുണ്ട്. ഗ്ലെന്‍ മാക്‌സ്‌വെലും മാര്‍ക്കസ് സ്‌റ്റോയ്‌നിസുാണ് ഓള്‍റൗണ്ടര്‍മാര്‍.
 

Latest News