Sunday , April   21, 2019
Sunday , April   21, 2019

ജര്‍മന്‍ ലീഗില്‍  ബയേണ്‍ മുന്നില്‍

ബെര്‍ലിന്‍ - ഫോര്‍ചൂണ ഡ്യുസല്‍ഡോര്‍ഫിനെ 4-1 ന് തകര്‍ത്ത് ബയേണ്‍ മ്യൂണിക് ജര്‍മന്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. പരിശീലനത്തിനിടെ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുമായി ശണ്ഠ കൂടി വാര്‍ത്തകളില്‍ ഇടംപിടിച്ച കിംഗ്‌സ്‌ലി കൂമനാണ് രണ്ടു ഗോളോടെ ടീമിനെ രക്ഷിച്ചത്. സെര്‍ജി ഗനാബ്രി, ലിയോണ്‍ ഗൊരറ്റ്‌സ്‌ക എന്നിവരും സ്‌കോര്‍ ചെയ്തു. ബൊറൂഷ്യ ഡോര്‍ട്മുണ്ടിനെക്കാള്‍ ഒരു പോയന്റ് മുന്നിലാണ് ബയേണ്‍. 
എണ്‍പത്തൊമ്പതാം മിനിറ്റിലാണ് ഡ്യൂസല്‍ഡോര്‍ഫ് ആശ്വാസ ഗോള്‍ നേടിയത്. മാറ്റ് ഹമല്‍സിന്റെ കൈയില്‍ പന്ത് തട്ടിയത് വീഡിയൊ വഴി സ്ഥിരീകരിച്ച ശേഷം റഫറി പെനാല്‍ട്ടി വിധിച്ചു. ഫെലിക്‌സ് സായര്‍ സ്‌കോര്‍ ചെയ്തു. ഇഞ്ചുറി ടൈമില്‍ ഗൊരറ്റ്‌സ്‌ക ലീഡ് തിരിച്ചുപിടിച്ചു. 
ടോപ്‌സ്‌കോററായ ലെവന്‍ഡോവ്‌സ്‌കിക്ക് (21 ഗോള്‍) ഗോളടിക്കാനായില്ല. എന്നാല്‍ കൂമനെ പ്രശംസിക്കാന്‍ മടിച്ചില്ല.  സീസണിലെ ആദ്യ മത്സരത്തില്‍ ബയേണുമായി 3-3 സമനില നേടിയിരുന്നു ഡ്യൂസല്‍ഡോര്‍ഫ്. 

Latest News