Sunday , April   21, 2019
Sunday , April   21, 2019

നീരജ് ചോപ്ര ഏഷ്യന്‍  ചാമ്പ്യന്‍ഷിപ്പിനില്ല

ന്യൂദല്‍ഹി - ഈ മാസം 21 ന് ഖത്തറില്‍ ആരംഭിക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി നീരജ് ചോപ്ര മത്സരിക്കില്ല. ഇന്ത്യയുടെ ഏറ്റവും വലിയ വിജയപ്രതീക്ഷയാണ് ജാവലിന്‍ തത്രോ താരമായ നീരജ്. നിലവിലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനും ലോക നാലാം നമ്പറുമാണ്. നിലവിലെ ഏഷ്യന്‍ ചാമ്പ്യനാണ്. 
നേരിയ പരിക്കു കാരണമാണ് നീരജ് പിന്മാറിയത്. കൈമുട്ടില്‍ ചെറിയ വേദനയുണ്ടെന്നും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്താല്‍ വഷളാവാന്‍ സാധ്യതയുണ്ടെന്നും ദേശീയ കോച്ച് ബഹദൂര്‍ സിംഗ് പറഞ്ഞു. നീരജ് ഇപ്പോള്‍ ഇന്ത്യയില്‍ വിശ്രമത്തിലാണ്. 

Latest News