Sunday , April   21, 2019
Sunday , April   21, 2019

ഹൈദരാബാദിന് നാടകീയ തകര്‍ച്ച

ഹൈദരാബാദ് - പതിനേഴ് പന്തില്‍ 10 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് വലിച്ചെറിഞ്ഞ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എല്ലില്‍ ദല്‍ഹി കാപിറ്റല്‍സിനോട് 39 റണ്‍സിന് തോറ്റു. സ്‌കോര്‍: ദല്‍ഹി ഏഴിന് 155, ഹൈദരാബാദ് 18.5 ഓവറില്‍ 116,
ക്യാപ്റ്റന്‍ ഡേവിഡ് വാണറും (47 പന്തില്‍ 51) ജോണിബെയര്‍‌സ്റ്റോയും (31 പന്തില്‍ 41) പത്താം ഓവറില്‍ സ്‌കോര്‍ വിക്കറ്റ് പോവാതെ 72 റണ്‍സിലെത്തിച്ച ശേഷമാണ് ഹൈദരാബാദ് നാടകീയമായി തകര്‍ന്നത്.  കിമൊ പോള്‍ (4-0-17-3) , ക്രിസ് മോറിസ് (3-0-22-3), റബാദ (3.5-0-22-4) എന്നിവര്‍ ബാറ്റിംഗ് നിര കീറിമുറിച്ചു. കോളിന്‍ മണ്‍റോയും (24 പന്തില്‍ 40) ക്യാപ്റ്റന്‍ ശ്രേയസ് അയ്യറുമാണ് (40 പന്തില്‍ 45) ദല്‍ഹിയുടെ ടോപ്‌സ്‌കോറര്‍മാര്‍. ഖലീല്‍ അഹ്മദിന് മൂന്നും ഭുവനേശ്വര്‍കുമാറിന് രണ്ടും വിക്കറ്റ് കിട്ടി.


ഐ.പി.എല്‍ പോയന്റ് പട്ടിക

ടീം    കളി    ജയം    തോല്‍വി    പോയന്റ്
ചെന്നെ    8    7    1    14
മുംബൈ    7    4    3    8
ദല്‍ഹി    8    5    3    10
കൊല്‍ക്കത്ത    8    4    4    8
പഞ്ചാബ്    8    4    4    8
ഹൈദരാബാദ്    7 3    4    6
രാജസ്ഥാന്‍    7    2    5    4
ബാംഗ്ലൂുര്‍        7    1    6    2
ഓറഞ്ച് ക്യാപ്:
ഡേവിഡ് വാണര്‍ 400 റണ്‍സ്
പര്‍പ്പ്ള്‍ ക്യാപ്:
കഗീസൊ റബാദ 16 വിക്കറ്റ്‌
 

Latest News