Wednesday , June   19, 2019
Wednesday , June   19, 2019

മോഡിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട-കുഞ്ഞാലിക്കുട്ടി 

മലപ്പുറം: പ്രധാനമന്ത്രിയടക്കമുള്ളവരുടെ ലീഗിനെതിരായ വിമര്‍ശനങ്ങളെ പുച്ഛിച്ചു തള്ളുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവാദ പ്രസ്താവനകള്‍ അവര്‍ക്ക് കിട്ടാനുള്ള വോട്ട് നഷ്ടപ്പെടുത്തും. പ്രധാനമന്ത്രിയുടെയും യോഗി ആദിത്യനാഥിന്റെയുമൊന്നും സര്‍ട്ടിഫിക്കറ്റ് ലീഗിന് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 
അമിത് ഷാ, മോഡി, യോഗി തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലീഗിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ടിരുന്നു. 
ശ്രീധരന്‍ പിള്ളയുടെ വര്‍ഗീയ പരാമര്‍ശത്തോട് പ്രതികരിച്ച കുഞ്ഞാലിക്കുട്ടി, വര്‍ഗീയത വളര്‍ത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് കൂട്ടിച്ചേര്‍ത്തു. ഇത് കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.  ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്റെ  പ്രചാരണ വേദിയിലാണ് ശ്രീധരന്‍ പിളള വര്‍ഗീയത വിളിച്ചോതുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയത്.