Wednesday , June   19, 2019
Wednesday , June   19, 2019

ഗള്‍ഫ് രാജ്യങ്ങളിലെങ്ങും കനത്ത മഴയും ഇടിമിന്നലും

റാസല്‍ഖൈമയില്‍ മലമുകളില്‍ കുടുങ്ങിയ 400 പേരെ രക്ഷിച്ചു

അബുദാബി/മനാമ/മസ്കത്ത്- അതിശക്തമായ മഴയിലും ഇടിമിന്നലിലും മുങ്ങി ജി.സി.സി രാജ്യങ്ങള്‍. യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ കനത്ത മഴയില്‍ മുങ്ങി ജനജീവിതം. ഗതാഗതം വലിയ തോതില്‍ നിലച്ചു. വിദ്യാലയങ്ങളിലും ഓഫീസുകളിലും എത്താനാവാതെ ആളുകള്‍ കുടുങ്ങി. വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ സ്തംഭിച്ചു.
റാസല്‍ഖൈമയിലെ  വിനോദ കേന്ദ്രമായ ജബല്‍ ജെയ്‌സ് മലയ്ക്ക് മുകളില്‍ 400 പേരോളമാണ് കുടുങ്ങിയത്. മുന്നൂറോളം കാറുകളിലാണ് ഇവരെത്തിയത്. 15 മണിക്കൂറിന് ശേഷം പുലര്‍ച്ചയോടെ റാക് പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് എല്ലാവരെയും മലമുകളില്‍നിന്ന് രക്ഷിച്ചത്.

http://malayalamnewsdaily.com/sites/default/files/filefield_paths/12.jpg
ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകി. ആലിപ്പഴ വര്‍ഷവുമുണ്ടായി. മസ്കത്ത്, മുസന്ദം, ബുറൈമി, ദാഹിറ, ബാത്തിന, ദാഖിയ, ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ മഴ കൂടുതല്‍ ശക്തമായിട്ടുണ്ട്. മുപ്പത് മുതല്‍ 75 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.

ബിദിയ, ഖുറിയാത്ത്, സൂര്‍, സുഹാര്‍, ശിനാസ്, ദാര്‍സൈത്ത്, റൂവി, വാദി കബീര്‍, ഇസ്കി, സുവൈഖ്, മുസന്ന, കസബ്, ജബല്‍ അഖ്ദര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ വിവിധ സമയങ്ങളിലായി ശക്തമായ മഴയാണ് ലഭിച്ചത്. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തു. രാവിലെ മുതല്‍ അന്തരീക്ഷം മേഘാവൃതമായിരുന്നു.

http://malayalamnewsdaily.com/sites/default/files/filefield_paths/11.jpg

മഴ പെയ്യുമ്പോഴും വെള്ളമുള്ളപ്പോഴും വാദികള്‍ മുറിച്ചു കടന്നാല്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുമെന്ന് പൊലീസ്. മഴ കൂടുതല്‍ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 500 റിയാല്‍ പിഴ ഈടാക്കും. മൂന്ന് മാസം വരെ തടവും ശിക്ഷ അനുഭവിക്കണം. ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായര്‍ അവധിയായിരുന്നു.
ബഹ്‌റൈന്‍  തലസ്ഥാനമായ മനാമ ഉള്‍പ്പെടെ ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തു. പുലര്‍ച്ചെ ആരംഭിച്ച മഴ ഉച്ചയോടെയാണ് അവസാനിച്ചത്. പല റോഡുകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

http://malayalamnewsdaily.com/sites/default/files/filefield_paths/14.jpg

നിരത്തുകള്‍ നിറഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. തെക്കുകിഴക്കന്‍ മേഖലയിലേക്ക് വീശുന്ന കാറ്റിന്റെ വേഗവും വര്‍ധിച്ചു. തിരമാലകള്‍ എട്ടടി വരെ ഉയര്‍ന്നേക്കും.
കനത്ത മഴ മൂലം ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ അനിമല്‍ പ്രൊഡക്ഷന്‍ ഷോ, ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടത്താനിരുന്ന മള്‍ബറി ഉല്‍പാദന പ്രദര്‍ശനം എന്നിവ റദ്ദാക്കി.

 

 

Tags

Latest News