Sunday , April   21, 2019
Sunday , April   21, 2019

ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ത്ത് ഇന്ത്യയില്‍ പുതിയ കമ്പനി വരുന്നു

ന്യുദല്‍ഹി- യുഎസ് വാഹനനിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ സ്വതന്ത്ര പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപോര്‍ട്ട്. ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുമായി ചേര്‍ന്ന് പുതിയൊരു സംയുക്ത സംരഭത്തിന് രൂപം നല്‍കാനുള്ള കരാര്‍ തയാറായിവരുന്നതായി ഈ നീക്കങ്ങളുമായി ബന്ധമുള്ള ഉന്നതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. പുതിയ കമ്പനി രൂപീകരിച്ച് ഇനി മഹീന്ദ്രയുമായി കൈകോര്‍ത്താകും ഫോര്‍ഡിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം. ഈ കമ്പനിയില്‍ ഫോര്‍ഡിന് 49 ശതമാനവും മഹീന്ദ്രയ്ക്ക് 51 ശതമാനവും ഓഹരി വിഹിതം ഉണ്ടാകും.
 

Latest News