ദുബായ്- യു.എ.ഇയില്‍ ടെലികോം കമ്പനികളുടെ പേരില്‍ വ്യാപകമായി തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിലെ 22 പേര്‍ അറസ്റ്റിലായി. രാജ്യത്തെ ടെലികോം കമ്പനികളുടെ പേരില്‍ വന്‍തുകയുടെ ഭാഗ്യസമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.
അബൂദബി അജ്മാന്‍ പൊലീസ് സേനകള്‍ നടത്തിയ സംയുക്ത റെയ്ഡിലാണ് സംഘം പിടിയിലായത്. പാക് സ്വദേശികളടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായ മുഴുവന്‍ പേരുമെന്ന് അബൂദബി പൊലീസിന്റെ സി.ഐ.ഡി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇമ്രാന്‍ അഹമ്മദ് അല്‍ മസ്‌റൂഈ അറിയിച്ചു. കഴിഞ്ഞ മാസം സമാനമായ തട്ടിപ്പ് നടത്തിയിരുന്ന 24 പേര്‍ പൊലീസിന്റെ പിടിയിലായിരുന്നു.