Saturday , April   20, 2019
Saturday , April   20, 2019

മകളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത് വര്‍ഷം തടവും പിഴയും

തലശ്ശേരി- പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ ഇരുപത് വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയുമടക്കാന്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചു. ആലക്കോട് ഉദയഗിരിയിലെ ഇരുട്ടന്‍ വീട്ടില്‍ ശശിധരനെയാണ്(51) ജഡ്ജ് പി.എന്‍ വിനോദ് ശിക്ഷിച്ചത.് പ്രതി പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.
2010 മുതല്‍ 14 വയസ്സുള്ള മകളെ നിരന്തരമായി പ്രതി ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. സഹപാഠികളോട് സംഭവം പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകം അറിഞ്ഞത.് തുടര്‍ന്ന് ആലക്കോട് പോലീസ് കേസെടുക്കുകയായിരുന്നു. ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 20 വര്‍ഷവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ച കോടതി പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആറ് മാസം കൂടി തടവ് ശിക്ഷക്ക് വിധിക്കുകയായിരുന്നു. പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ അഡ്വ. സി.കെ രാമചന്ദ്രനാണ് ഹാജരായത്.

 

Latest News