Monday , June   17, 2019
Monday , June   17, 2019

ഇവര്‍ വെടിക്കെട്ട് വീരന്മാര്‍

ചെന്നൈ - ഐ.പി.എല്ലിന്റെ ഹരം കിടിലന്‍ ഷോട്ടുകളാണ്. പവര്‍ ഹിറ്റര്‍മാരെ ടീമില്‍ കുത്തിനിറക്കാനാണ് എല്ലാ ടീമുകളും താല്‍പര്യപ്പെടുക. എങ്കിലും ഈ അഞ്ച് വെടിക്കെട്ടുകാര്‍ വേറിട്ടു നില്‍ക്കുന്നു. 
എം.എസ് ധോണി
ധോണിയുടെ രക്തത്തില്‍ ഐസ് കട്ടയാണ്. ഏതു കളിയും അവസാന ഓവര്‍ വരെ നീട്ടാനും അവസാന ഘട്ടത്തില്‍ വിജയം തട്ടിയെടുക്കാനും മിടുക്കനായിരുന്നു ധോണി. വിജയലക്ഷ്യം എത്ര അകലെയാണെങ്കിലും ധോണിക്ക് ആശങ്കയില്ല. ധോണിയുടെ ബിഗ് ഹിറ്റിംഗിനുള്ള കഴിവ് സമീപകാലത്ത് ക്ഷയിച്ചിട്ടുണ്ടെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനെ ആരും എഴുതിത്തള്ളാന്‍ ധൈര്യം കാട്ടില്ല.
എബി ഡിവിലിയേഴ്‌സ്
നൂറ്റമ്പതിനു മുകളിലാണ് എബിയുടെ സ്‌ട്രൈക്ക് റൈറ്റ്. 360 ഡിഗ്രി ബാറ്റ്‌സ്മാന്‍ എന്നാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം അറിയപ്പെടുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍, മികച്ച വിക്കറ്റ്കീപ്പര്‍, ഒന്നാന്തരം ഫീല്‍ഡര്‍... ഏതു ടീമും എബിയെ കിട്ടാന്‍ മോഹിക്കും. തന്റേതായ ദിനത്തില്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ എബിക്കു സാധിക്കും. 
കീരന്‍ പോളാഡ് 
മുംബൈ ഇന്ത്യന്‍സിനു വേണ്ടി പലതവണ രക്ഷക വേഷമണിഞ്ഞിട്ടുണ്ട് കരീബിയന്‍ ബിഗ് മാന്‍. ഏത്ര വലിയ ഗ്രൗണ്ടും ആ കൈക്കരുത്തിനു കീഴടങ്ങും. നൂറ്റിനാല്‍പത്തഞ്ചിനു മുകളിലാണ് പോളാഡിന്റെ സ്‌ട്രൈക്ക് റൈറ്റ്. 
ജോസ് ബട്‌ലര്‍
2018 ല്‍ തുടക്കത്തില്‍ പരുങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ ഒറ്റക്കാണ് ജോസ് ബട്‌ലര്‍ കൈപിടിച്ചുയര്‍ത്തിയത്. ബട്‌ലറെ ഓപണറാക്കിയത് രാജസ്ഥാന്റെ ഗതി തന്നെ മാറ്റി. ഇത്തവണ തുടക്കം മുതല്‍ ബട്‌ലറില്‍ നിന്ന് വെടിക്കെട്ട് പ്രതീക്ഷിക്കും രാജസ്ഥാന്‍ നായകന്‍ അജിന്‍ക്യ രഹാനെ. ട്വന്റി20 യില്‍ നാലായിരത്തിലേറെ റണ്‍സിന് ഉടമയാണ് ബട്‌ലര്‍. 
ക്രിസ് മോറിസ്
പ്രതിസന്ധി സാഹചര്യത്തില്‍, അവസാന ഓവറുകളില്‍ മോറിസ് ക്രീസിലുണ്ടെങ്കില്‍ തീപ്പൊരി പ്രതീക്ഷിക്കാം. ദല്‍ഹി കാപിറ്റല്‍സിന്റെ അവസാന രണ്ട് സീസണിലും തലയുയര്‍ത്തി നിന്ന അപൂര്‍വം കളിക്കാരിലൊരാളാണ് മോറിസ്. 166.66 ആണ് സ്‌ട്രൈക്ക് റൈറ്റ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കും മോറിസ് കളിച്ചിരുന്നു

Latest News