Wednesday , June   19, 2019
Wednesday , June   19, 2019

സാനിയ ഓഗസ്റ്റില്‍ കോര്‍ടില്‍ തിരിച്ചെത്തും

ഹൈദരാബാദ് - അമ്മയായ ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കുന്ന സാനിയ മിര്‍സ ഓഗസ്‌റ്റോടെ കോര്‍ടില്‍ തിരിച്ചെത്താനൊരുങ്ങുന്നു. മുപ്പത്തിരണ്ടുകാരി പൂര്‍ണ തോതില്‍ പരിശീലനം പുനരാരംഭിച്ചു. ഓഗസ്റ്റില്‍ തിരിച്ചെത്തിയാലും പൂര്‍ണ ഫോമിലേക്കുയരാന്‍ ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് സാനിയ കരുതുന്നത്. മാര്‍ടിന ഹിന്‍ഗിസിനൊപ്പം ഡബ്ള്‍സില്‍ ലോക ഒന്നാം നമ്പറായിരുന്നു സാനിയ. 
ഭാരം കുറക്കുകയും മസിലുകളുടെ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യുന്ന വ്യായാമത്തിലാണ് താനെന്ന് സാനിയ വെളിപ്പെടുത്തി. ഒന്നര വര്‍ഷത്തോളമായി സാനിയ വിട്ടുനില്‍ക്കുകയാണ്. .