Wednesday , June   19, 2019
Wednesday , June   19, 2019

അശ്ലീല ആഘോഷം, ക്രിസ്റ്റിയാനൊ രക്ഷപ്പെട്ടു

നിയോണ്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അശ്ലീലമായ ആഘോഷത്തിന് ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെ സസ്‌പെന്റ് ചെയ്യേണ്ടതില്ലെന്ന് യുവേഫ തീരുമാനിച്ചു. പകരം 20,000 യൂറോ പിഴയിട്ടു. അത്‌ലറ്റിക്കൊ മഡ്രീഡിനെതിരായ അവിശ്വസനീയ ഹാട്രിക്കിനു ശേഷമാണ് ക്രിസ്റ്റിയാനൊ ലിംഗം ചൊറിഞ്ഞ് ഗോളാഘോഷിച്ചത്. ആദ്യ പാദത്തില്‍ അത്‌ലറ്റിക്കൊ 2-0 ന് ജയിച്ചപ്പോള്‍ അവരുടെ കോച്ച് ഡിയേഗൊ സെമിയോണി സമാനമായ രീതിയില്‍ യുവന്റസിനെ പരിഹസിച്ചിരുന്നു. സെമിയോണിക്കും യുവേഫ പിഴ വിധിച്ചിരുന്നു. 
അയാക്‌സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രിസ്റ്റിയാനൊ ലഭ്യമായിരിക്കുമെന്നത് യുവന്റസിന് വലിയ ആശ്വാസം പകരും. റയല്‍ മഡ്രീഡിനെ അട്ടിമറിച്ചാണ് അയാക്‌സ് ക്വാര്‍ട്ടറിലെത്തിയത്. 

Latest News