Friday , April   19, 2019
Friday , April   19, 2019

ഹസാഡ് ഡബ്ള്‍, ഡച്ച് കുതിപ്പ്

പാരിസ് - യൂറോ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരങ്ങളില്‍ ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ ബെല്‍ജിയത്തിനും തിരിച്ചുവരുന്ന നെതര്‍ലാന്റ്‌സിനും ഉജ്വല ജയം. എഡന്‍ ഹസാഡിന്റെ ഇരട്ട ഗോളില്‍ ബെല്‍ജിയം 3-1 ന് റഷ്യയെ തോല്‍പിച്ചു. കഴിഞ്ഞ ലോകകപ്പിനും യൂറോ കപ്പിനും യോഗ്യത നേടാനാവാതിരുന്ന ശേഷം ഫോമിലേക്കുയരുന്ന നെതര്‍ലാന്റ്‌സ് 4-0 ന് ബെലാറൂസിനെ തകര്‍ത്തു. 
ബെലാറൂസിനെതിരെ അറുപതാം സെക്കന്റില്‍ നെതര്‍ലാന്റ്‌സിന്റെ മെംഫിസ് ഡിപേ സ്‌കോര്‍ ചെയ്തു. നാഷന്‍സ് ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യക്ക് 2-1 ന് അസര്‍ബയ്ജാനെ തോല്‍പിച്ചാന്‍ വല്ലാതെ വിയര്‍ക്കേണ്ടി വന്നു. സ്ലൊവാക്യ 2-0 ന് ഹംഗറിയെ തോല്‍പിച്ചു. 

 

Latest News