Monday , June   24, 2019
Monday , June   24, 2019

അനാശാസ്യം: ഇന്തോനേഷ്യയില്‍ പത്ത് പേര്‍ക്ക് പരസ്യചാട്ടയടി

ജക്കാര്‍ത്ത- അനാശാസ്യത്തിന് പിടിയിലായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇന്തോനേഷ്യയില്‍ പരസ്യ ചാട്ടയടി നല്‍കി. ആച്ചെ പ്രവിശ്യയുടെ തലസ്ഥാനമായ ബാന്ദ ആച്ചേയില്‍ പത്ത് പേര്‍ക്കാണ് നാലു മുതല്‍ 22 വരെ ചാട്ടയടി നല്‍കിയത്. ഏതാനും മാസത്തെ ജയില്‍ ശിക്ഷക്കു ശേഷമാണ് ഇവരെ പളളിക്കു മുന്നിലെത്തിച്ച് പരസ്യമായി ശിക്ഷ നടപ്പാക്കിയത്.
മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതരിക്കാനാണ് പരസ്യമായി ശിക്ഷ നടപ്പിലാക്കിയതെന്ന് മതകാര്യ പോലീസ് ഉദ്യോഗസ്ഥന്‍ സഫ്‌രിയാദി പറഞ്ഞു.

 

Latest News