Wednesday , April   24, 2019
Wednesday , April   24, 2019

സാഫ് വനിതാ സോക്കര്‍: ഇന്ത്യ ഫൈനലില്‍

കാട്മണ്ഠു - ബംഗ്ലാദേശിനെ മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ത്ത് ഇന്ത്യ തുടര്‍ച്ചയായി അഞ്ചാം തവണ സാഫ് വനിതാ ഫുട്‌ബോളിന്റെ ഫൈനലിലെത്തി. മായാമോള്‍ റോക്കി പരിശീലിപ്പിച്ച ടീം പ്രതിരോധത്തില്‍ അച്ചടക്കം പാലിക്കുകയും ആക്രമണത്തില്‍ ആവേശം കാണിക്കുകയും ചെയ്തു. വെള്ളിയാഴ്ച ആതിഥേയരായ നേപ്പാളുമായി ഇന്ത്യ ഫൈനല്‍ കളിക്കും. നേപ്പാള്‍ 4-0 ന് ശ്രീലങ്കയെ തോല്‍പിച്ചു. 
നേപ്പാളിലെ ബിരാട്‌നഗറിലെ സാഹിദ് രംഗശാല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദാലിമ ഛിബറാണ് ഇന്ത്യയുടെ ആദ്യ ഗോളടിച്ചത്. ഇന്ദുമതി കതിരേശന്‍ രണ്ടു ഗോളടിച്ചു. ഇഞ്ചുറി ടൈമില്‍ മനീഷയാണ് നിലവിലെ ചാമ്പ്യന്മാരുടെ അവസാന ഗോള്‍ സ്‌കോര്‍ ചെയ്തത്. മൂന്നു കളികളില്‍ ഇന്ത്യ 15 ഗോള്‍ അടിച്ചുകൂട്ടി. 

 
 

Latest News