Monday , June   24, 2019
Monday , June   24, 2019

കോഹ്‌ലി നല്ല ക്യാപ്റ്റനല്ല -പറയുന്നത് പഴയ സഹതാരം

ന്യൂദല്‍ഹി - വിരാട് കോഹ്‌ലി തന്ത്രജ്ഞനായ ക്യാപ്റ്റനല്ലെന്നും മഹേന്ദ്ര ധോണിയുമായോ രോഹിത് ശര്‍മയുമായോ താരതമ്യം ചെയ്യാനാവില്ലെന്നും മുന്‍ ഇന്ത്യന്‍ ഓപണര്‍ ഗൗതം ഗംഭീര്‍. കോഹ്‌ലിയെ ഐ.പി.എല്‍ ടീം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റനായി നിലനിര്‍ത്തിയത് ഭാഗ്യം കൊണ്ടാണെന്ന് ഗംഭീര്‍ പറഞ്ഞു. ഗംഭീറും കോഹ്‌ലിയും ദല്‍ഹിക്കാരാണ്. ദല്‍ഹി ടീമില്‍ ഒരുമിച്ചു കളിച്ചിട്ടുണ്ട്. 
ധോണിയുടെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും രോഹിതിനു കീഴില്‍ മുംബൈ ഇന്ത്യന്‍സും മൂന്ന് തവണ വീതം ഐ.പി.എല്‍ ചാമ്പ്യന്മാരായിട്ടുണ്ടെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. ഗംഭീറിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടു തവണ കിരീടം നേടിയിട്ടുണ്ട്. ഫലത്തിനനുസരിച്ച് തീരുമാനങ്ങളെടുക്കുന്ന ഫ്രാഞ്ചൈസി അന്തരീക്ഷത്തില്‍ ബാംഗ്ലൂര്‍ ക്യാപ്റ്റനായി കോഹ്‌ലി തുടരുന്നത് അതീവ ഭാഗ്യമാണെന്ന് ഗംഭീര്‍ വിലയിരുത്തി. എട്ട് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും ബാംഗ്ലൂരിന് ഐ.പി.എല്‍ ചാമ്പ്യന്മാരാവാന്‍ സാധിച്ചിട്ടില്ല. കോഹ്‌ലിക്ക് ഒരുപാട് ദൂരം താണ്ടേണ്ടതുണ്ട്. കഴിഞ്ഞ ഏഴെട്ടു വര്‍ഷമായി ബാംഗ്ലൂരിന്റെ തലപ്പത്തുണ്ട് കോഹ്‌ലി. മറ്റു ക്യാപ്റ്റന്മാര്‍ക്കൊന്നും കിട്ടാത്ത ഭാഗ്യമാണ് അത് -ഗംഭീര്‍ പറഞ്ഞു. 
 

Latest News