Wednesday , April   24, 2019
Wednesday , April   24, 2019

ബാംഗ്ലൂര്‍ ക്യാമ്പില്‍ അപ്രതീക്ഷിത അതിഥി

ബംഗളൂരു - ഐ.പി.എല്‍ പോരാട്ടത്തിനൊരുങ്ങുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാമ്പില്‍ അപ്രതീക്ഷിതമായി ഇന്നലെ ഒരു അതിഥിയെത്തി. ഐ.എസ്.എല്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയുടെ നായകന്‍ സുനില്‍ ഛേത്രി. ഞായറാഴ്ച മുംബൈയില്‍ കിരീടം നേടിയ ശേഷം ബംഗളൂരുവില്‍ തിരിച്ചെത്തിയ ഛേത്രി റോയല്‍ ചലഞ്ചേഴ്‌സ് കളിക്കാരുമായി സംസാരിക്കാനാണ് ഗ്രൗണ്ടിലെത്തിയത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ്. 
പരിശീലനത്തിലായിരുന്ന കളിക്കാരെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഫുട്‌ബോള്‍ ക്യാപ്റ്റന് പരിചയപ്പെടുത്തിക്കൊടുത്തു. 

Latest News