Friday , April   19, 2019
Friday , April   19, 2019

തെരഞ്ഞെടുപ്പിനെ  വകഞ്ഞുമാറ്റി ഐ.പി.എല്‍

മുംബൈ - തെരഞ്ഞെടുപ്പ് ചൂടിനെ വകഞ്ഞുമാറ്റി ഐ.പി.എല്‍ ചൂടിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ഉണരുന്നു. ഏഴ് ഘട്ടങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ ഏശാത്ത വിധത്തില്‍ ഐ.പി.എല്‍ മത്സരക്രമം പ്രഖ്യാപിച്ചു. ഇലക്ഷന്‍ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു ബി.സി.സി.ഐ. മെയ് 12 ന് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഏപ്രില്‍ 11 മുതല്‍ മെയ് മൂന്നാം വാരം വരെ ഏഴ് ഘട്ടങ്ങളിലായാണ് പൊതു തെരഞ്ഞെടുപ്പ്. 
എല്ലാ ഫ്രാഞ്ചൈസികള്‍ക്കും ഏഴ് ഹോം മത്സരങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഓരോ പ്രദേശത്തെയും ഇലക്ഷനു മുമ്പായി അവിടത്തെ ടീമിന്റെ ഹോം മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് മത്സരക്രമം. ഇതിന് സാധിക്കാത്ത വേദികളില്‍ ഇലക്ഷന്റെ സമീപദിവസങ്ങളില്‍ മത്സരമുണ്ടാവില്ല. വേണ്ടിവന്നാല്‍ ഉപയോഗിക്കാനായി വിശാഖപട്ടണം ഗ്രൗണ്ട് സജ്ജമാക്കി നിര്‍ത്തും. 
ക്വാളിഫയറുകളുടെയും എലിമിനേറ്ററിന്റെയും തിയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല. മാര്‍ച്ച് 23 ന് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സുമാണ് ഏറ്റുമുട്ടുക. ചെന്നൈയിലാണ് ഈ മത്സരം. 

Latest News