Monday , June   24, 2019
Monday , June   24, 2019

ജൂനിയര്‍ രാഹുല്‍ സീനിയര്‍ ബ്ലാസ്റ്റേഴ്‌സില്‍

കൊച്ചി - ഇന്ത്യയുടെ ജൂനിയര്‍ ടീമുകളില്‍ കേരളത്തിന്റെ പ്രതിനിധിയായിരുന്ന തൃശൂര്‍ക്കാരന്‍ കെ.പി രാഹുല്‍ വരുന്ന സീസണില്‍ ഐ.എസ്.എല്ലില്‍ അരങ്ങേറും. കേരളാ ബ്ലാസ്റ്റേഴ്‌സിലൂടെ തന്നെയാണ് രാഹുല്‍ സീനിയര്‍ അരങ്ങേറ്റം നടത്തുക. 
അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യമായിരുന്നു കെ.പി രാഹുല്‍. കഴിഞ്ഞ ഐ-ലീഗില്‍ എ.ഐ.എഫ്.എഫിന്റെ ഡവലപ്‌മെന്റല്‍ ടീമായ ഇന്ത്യന്‍ ആരോസിന്റെ പ്രധാനപ്പെട്ട കളിക്കാരിലൊരാളായിരുന്നു പത്തൊമ്പതുകാരന്‍. അണ്ടര്‍-17 ലോകകപ്പ് ടീമിലെ അഞ്ചാമത്തെ കളിക്കാരനാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഗോള്‍കീപ്പര്‍ ധീരജ് സിംഗ്, മുഹമ്മദ് റാകിപ്, നോംഗ്ദാംബ നവോറെം, ജീക്‌സന്‍ സിംഗ് എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിലുണ്ട്. 

Latest News