Saturday , April   20, 2019
Saturday , April   20, 2019

ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പാക് യുവതിയെ ബലാത്സംഗം ചെയ്ത വിദേശിക്ക് അഞ്ചു വര്‍ഷം തടവ്

ദുബായ്- വിനോദസഞ്ചാരിയെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത വിദേശിയെ അഞ്ചു വര്‍ഷം തടവിനും തുടര്‍ന്ന് നാടുകടത്തിലിനും ദുബായ് കോടതി ശിക്ഷിച്ചു. 46 കാരനായ ബംഗ്ലാദേശി പൗരനാണ് പ്രതി.
തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പീഡനം, ശാരീരിക ഉപദ്രവം, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.
സന്ദര്‍ശനത്തിനായി ദുബായിലെത്തിയ യുവതി അല്‍ മന്‍സര്‍ ബീച്ചില്‍ സുഹൃത്തിന്റെ കാറിലേക്ക് നടക്കവേ, പ്രതി മുനിസിപ്പാലിറ്റി ഇന്‍സ്‌പെക്ടറായി ചമഞ്ഞ് രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. 22 കാരിയായ യുവതിയുടെ കൈവശം തിരിച്ചറിയല്‍ രേഖയില്ലെന്ന് പറഞ്ഞപ്പോള്‍ 5000 ദിര്‍ഹം പിഴയടക്കാന്‍ നിര്‍ദേശിച്ചു. വീട്ടിലെത്തി ഐഡി കാര്‍ഡുമായി തിരിച്ചെത്താന്‍ സുഹൃത്തിനോട് പറഞ്ഞ ബംഗ്ലാദേശി, പാക്കിസ്ഥാനിയായ യുവതിയോട് തന്നോടൊപ്പം പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനിലേക്കുള്ള കുറുക്കുവഴിയെന്ന് പറഞ്ഞ് പാര്‍ക്കിന്റെ വേലി ചാടിക്കടക്കാന്‍ പെണ്‍കുട്ടിയോട് പറഞ്ഞ പ്രതി അവരെ ഒഴിഞ്ഞ ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോകുകയും മര്‍ദിച്ച ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു.
കൃത്യത്തിന് ശേഷം പ്രതി വസ്ത്രങ്ങള്‍ ധരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവതി പോലീസിനെ വിളിക്കുകയായിരുന്നു.

 

Latest News