Saturday , April   20, 2019
Saturday , April   20, 2019

കാവൽക്കാരനെ നേപ്പാളിൽ കിട്ടും; ഞങ്ങൾക്ക് ആവശ്യം ബോധമുള്ള പ്രധാനമന്ത്രിയെ-മോഡിക്കെതിരെ രൂക്ഷവിമർശനവുമായി കൗമാരക്കാരൻ

ന്യൂദൽഹി- ട്വിറ്ററിലെ പേരിനൊപ്പം ചൗക്കീദാർ എന്ന് കൂട്ടിച്ചേർത്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയെ രൂക്ഷമായി വിമർശിക്കുന്ന കൗമാരക്കാരന്റെ വീഡിയോ വൈറലായി. ഒരു സ്വകാര്യചാനലിന്റെ പരിപാടിക്കിടെയാണ് കൗമാരക്കാരൻ പ്രധാനമന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയത്. 
ചിലപ്പോൾ നിങ്ങൾ ചെറുപ്പക്കാരോട് പക്കവട ഉണ്ടാക്കാൻ പറയുന്നു. മറ്റ് ചിലപ്പോൾ കാവൽക്കാരെ പറ്റി പറയുന്നു. ഞങ്ങൾക്ക് വേണമെങ്കിൽ കാവൽക്കാരനെ നേപ്പാളിൽനിന്ന് കിട്ടും. രാജ്യത്തിന് ആവശ്യമുള്ളത് കാര്യശേഷിയുള്ള പ്രധാനമന്ത്രിയെയാണ്. കാവൽക്കാരനെയല്ല. ബി.ജെ.പി വക്താവിനെ സ്റ്റേജിലിരുത്തിയായിരുന്നു കൗമാരക്കാന്റെ പ്രതികരണം. 
2014-ന് മുമ്പ് ഇന്ത്യ പാമ്പാട്ടികളുടെ നാടായിരുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ പ്രധാനമന്ത്രി ജനിച്ചപ്പോൾ ശാസ്ത്രവിദ്യാഭ്യാസത്തിനായി ഇന്ത്യ ഹോമി ഭാഭ സെന്റർ സ്ഥാപിച്ചിരുന്നു. അദ്ദേഹം കുട്ടിയായിരുന്നപ്പോൾ, ഗില്ലി ദണ്ട കളിച്ചുനടക്കുന്ന സമയത്ത് ഇന്ത്യ ഭക്രാ നംഗൽ അണക്കെട്ട് പണിതിട്ടുണ്ടെന്നും ഈ കുട്ടി പറഞ്ഞിരുന്നു. കൗമാരക്കാരന്റെ വാക്കുകളെ ഏറെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
 

Latest News