Friday , April   19, 2019
Friday , April   19, 2019

പാക് ബോര്‍ഡ് ഇന്ത്യക്ക് നഷ്ടപരിഹാരം നല്‍കി

കറാച്ചി - കേസ് തോറ്റതിനു പുറമെ കോടതിച്ചെലവ് കൂടി നല്‍കാന്‍ വിധിക്കപ്പെട്ട ഉത്തരവ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചു. ബി.സി.സി.ഐക്ക് 16 ലക്ഷം ഡോളര്‍ പി.സി.ബി നഷ്ടപരിഹാരം നല്‍കി. ധാരണാപത്രത്തില്‍ ഒപ്പിട്ടതനുസരിച്ച് ഇന്ത്യന്‍ ടീം തങ്ങള്‍ക്കെതിരെ കളിക്കുന്നില്ലെന്നാരോപിച്ചാണ് പി.സി.ബി രാജ്യാന്തര ക്രിക്കറ്റ് സമിതിയെ സമീപിച്ചത്. അവര്‍ അനുനയത്തിന് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും സ്വതന്ത്ര ജൂറിയെ നിയമിക്കാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. സ്വതന്ത്ര ജൂറിയാണ് പാക്കിസ്ഥാന്റെ പരാതി തള്ളിയത്. ബി.സി.സി.ഐക്ക് കോടതിച്ചെലവ് നല്‍കാനും ജൂറി വിധിച്ചു. മൊത്തം 22 ലക്ഷം ഡോളര്‍ കേസ് നടത്തിപ്പില്‍ നഷ്ടം വന്നതായി പി.സി.ബി അധ്യക്ഷന്‍ ഇഹ്‌സാന്‍ മാനി പറഞ്ഞു. 

Latest News