Monday , June   24, 2019
Monday , June   24, 2019

മികച്ച ഗ്രൗണ്ട് കൊച്ചി, യുവ താരം സഹല്‍

മുംബൈ - ഐ.എസ്.എല്ലിന്റെ അഞ്ചാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് അമ്പേ നിരാശപ്പെടുത്തിയെങ്കിലും രണ്ട് അവാര്‍ഡുകള്‍ ടീമിന് ആശ്വാസം പകരും. ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍സമദ് ടൂര്‍ണമെന്റിലെ ഭാവി വാഗ്ദാനമായി തെരഞ്ഞെടുക്കപ്പെട്ടു. ബ്ലാസ്റ്റേഴ്‌സിലെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ സഹല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചിരുന്നു. ഏറ്റവും മികച്ച ഗ്രൗണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ വേദിയായ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേതാണ്. 
കഴിവും പക്വതയും കൊണ്ട് സഹല്‍ അബ്ദുല്‍സമദ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. മധ്യനിരയില്‍ ശാന്തനായും സമചിത്തതയോടും കളിക്കാനുള്ള കഴിവാണ് സഹലിനെ വേറിട്ടുനിര്‍ത്തിയത്. ഇരുപത്തൊന്നുകാരന്‍ ബ്ലാസ്റ്റേഴ്‌സിന്റെ 17 മത്സരങ്ങളില്‍ കളിച്ചു. ചെന്നൈയന്‍ എഫ്.സിക്കെതിരെ അതിമനോഹരമായി ഗോളടിച്ചു. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ സ്ഥിരം സാന്നിധ്യമാവാന്‍ സഹലിന് സാധിച്ചേക്കും. 

Latest News