Monday , June   17, 2019
Monday , June   17, 2019

കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഏകദേശ ധാരണ, വയനാടിന് തർക്കം

ന്യൂദൽഹി- കേരളത്തിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഒൻപത് സീറ്റിൽ ഏകദേശം ധാരണയായി. ചാലക്കുടിയിൽ ബെന്നി ബഹന്നാനും എറണാകുളത്ത് ഹൈബി ഈഡനും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും തൃശൂരിൽ ടി.എൻ പ്രതാപനും പാലക്കാട് വി.കെ ശ്രീകണ്ഠനും, ആലത്തൂരിൽ രമ്യഹരിദാസും മത്സരിക്കും. തിരുവനന്തപുരം ശശി തരൂർ, കണ്ണൂർ കെ. സുധാകരൻ എന്നിവർ നേരത്തെ തന്നെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ആലപ്പുഴ, കാസർക്കോട്, വയനാട്, വടകര സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് ചർച്ച തുടരുകയാണ്. വയനാട്ടിൽ ടി. സിദ്ദീഖിനെ മത്സരിപ്പിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. അതേസമയം ഐ ഗ്രൂപ്പ് ഷാനിമോൾ ഉസ്മാന് വേണ്ടി രംഗത്തിറങ്ങി. സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ഇന്നലെ സൂചനകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായില്ല.
 

Latest News