Tuesday , May   21, 2019
Tuesday , May   21, 2019

അമേരിക്കയില്‍ വ്യാജ വിവാഹ റാക്കറ്റ് നടത്തിയ ഇന്ത്യക്കാരന്‍ പിടിയില്‍

വാഷിങ്ടണ്‍- അനധികൃത കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ തങ്ങാന്‍ സഹായമൊരുക്കുന്ന വ്യാജ വിവാഹ റാക്കറ്റ് നടത്തിയതിനു പിടിയിലായ ഇന്ത്യക്കാരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. ഫ്‌ളോറിഡയിലെ പാനമയില്‍ താമസമാക്കിയ 47കാരന്‍ രവി ബാബു കൊല്ലയാണ് പിടിയിലായത്. മേയ് 22-ന് കോടതി ശിക്ഷ വിധിക്കും. കൂട്ടുപ്രതിയായ  അമേരിക്കന്‍ യുവതി ക്രിസ്റ്റല്‍ ക്ലൗഡിനെ നേരത്തെ കോടതി രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. 2017 ഫെബ്രുവരിക്കും 2018 ഓഗസ്റ്റിനുമിടയ്ക്കാണ് രവി ബാബു കൊല്ല വ്യാജ കുടിയേറ്റ വിവാഹ ബിസിനസ് നടത്തിയിരുന്നത്. ഇന്ത്യക്കാരെ വിവാഹം ചെയ്യാനായി യുഎസ് പൗരന്മാരെ റിക്രൂട്ട് ചെയ്യുകയായിരുന്നു ഇയാള്‍. ഇതു വഴി അനധികൃത കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ സഹായം നല്‍കിയെന്നാണ് കേസ്. രവി ബാബുവിന്റെ സ്ഥാപനം വഴി അലബാമയില്‍ 80ലേറരെ വ്യാജ വിവാഹങ്ങള്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂട്ടു പ്രതിയായ ക്ലൗഡ് ആയിരുന്നു ഇന്ത്യക്കാരെ വിവാഹം ചെയ്യാന്‍ താല്‍പര്യമുള്ള യുഎസ് പൗരന്മാരെ റിക്രൂട്ട് ചെയ്തിരുന്നത്.

വ്യാജ വിവാഹം, വിസാ തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്ക് പരമാവധി അഞ്ടു വര്‍ഷം വരേയും കള്ളപ്പണ ഇടപാട് കുറ്റത്തിന് പരമാവധി 20 വര്‍ശം വരേയും രവി ബാബുവിന് ശിക്ഷ ലഭിച്ചേക്കാം.
 

Latest News