Tuesday , May   21, 2019
Tuesday , May   21, 2019

ഇന്ത്യന്‍വെല്‍സില്‍ നദാല്‍-ഫെദരര്‍ സെമി

ഇന്ത്യന്‍വെല്‍സ് - ഇന്ത്യന്‍വെല്‍സ് മാസ്റ്റേഴ്‌സ് ടെന്നിസില്‍ സൂപ്പര്‍ സെമി ഫൈനല്‍. കാരന്‍ ഖചനോവിനെ തോല്‍പിച്ച റഫായേല്‍ നദാലും ഹ്യൂബര്‍ട് ഹര്‍കാസിനെ കീഴടക്കിയ റോജര്‍ ഫെദരറും സെമിയില്‍ മുഖാമുഖം വരും. മിലോസ് റാവോനിച്ചും ഡൊമിനിക് തിയേമും തമ്മിലാണ് ആദ്യ സെമി. 
ഖചനോവിനെ കീഴടക്കാന്‍ നദാലിന് അവസാനത്തെ തുള്ളി വിയര്‍പ്പും ഒഴുക്കേണ്ടി വന്നു. 7-6 (7-ൃ2), 7-6 (7-2) നാണ് ജയിച്ചത്. ഫെദരര്‍ 6-4, 6-4 വിജയത്തോടെ സെമിയിലേക്ക് മുന്നേറി.  
 

Latest News