Wednesday , March   20, 2019
Wednesday , March   20, 2019

അണ്ടര്‍-17 ഗേള്‍സ് ലോകകപ്പ് ഇന്ത്യയില്‍

മയാമി - 2020 ലെ അണ്ടര്‍-17 ഗേള്‍സ് ലോകകപ്പ് ഇന്ത്യയില്‍ നടത്തുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ പ്രഖ്യാപിച്ചു. 2017 ലെ അണ്ടര്‍-17 ആണ്‍കുട്ടികളുടെ ലോകകപ്പ് ഇന്ത്യ വിജയകരമായി സംഘടിപ്പിച്ചിരുന്നു. 
ഏഴാമത്തെ ഗേള്‍സ് ലോകകപ്പായിരിക്കും 2020 ലേത്. ടൂര്‍ണമെന്റില്‍ ഇന്ത്യ ആദ്യമായി ടീമിനെ അണിനിരത്തും. 2018 ലാണ് ടൂര്‍ണമെന്റിനായി ഇന്ത്യ ആവശ്യമുന്നയിച്ചത്. സ്‌പെയിനാണ് ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാര്‍. 2018 ലെ ടൂര്‍ണമെന്റിന് ഇന്ത്യക്ക് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. 
 

Latest News