Tuesday , May   21, 2019
Tuesday , May   21, 2019

ആരോസ് കുട്ടികളോട് ബ്ലാസ്‌റ്റേഴ്‌സ് നാണം കെട്ടു

ഭുവനേശ്വര്‍ - ഇന്ത്യന്‍ ആരോസിന്റെ കുട്ടിപ്പടയോട് മറുപടിയില്ലാത്ത രണ്ടു ഗോളിന് തോറ്റ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ മുഖ്യ റൗണ്ടിലെത്താതെ പുറത്തായി. ഇരു പകുതികളിലായി അമര്‍ജിത് സിംഗാണ് രണ്ടു ഗോളുമടിച്ചത്. ഇരു ടീമുകളും പത്തു പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.
എഴുപത്താറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാറ്റിയൊ പൊപ്ലാറ്റ്‌നിക് അലക്ഷ്യമായി അടിച്ച ഷോട്ട് സ്വന്തം വലയില്‍ കയറാതിരിക്കാന്‍ കൈ കൊണ്ട് തടഞ്ഞ അനസ് എടത്തൊടിക ചുവപ്പ് കാര്‍ഡ് കണ്ടു. അഞ്ചു മിനിറ്റിനു ശേഷം സന്ദേശ് ജിംഗാനെ വീഴ്ത്തിയ ആരോസിന്റെ ജിതേന്ദ്ര സിംഗും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 
എ.ഐ.എഫ്.എഫ് വളര്‍ത്തിക്കൊണ്ടുവരുന്ന ഇന്ത്യന്‍ ജൂനിയര്‍ ടീമാണ് ഇന്ത്യന്‍ ആരോസ്. ഐ.എസ്.എല്ലിനു പിന്നാലെ സൂപ്പര്‍ കപ്പിലും നിരാശപ്പെടുത്തിയത് ബ്ലാസ്റ്റേഴ്‌സിന് കനത്ത പ്രഹരമായി. 
 

Latest News