Tuesday , May   21, 2019
Tuesday , May   21, 2019

ക്രിസ്റ്റിയാനൊ വീണ്ടും  പോര്‍ചുഗല്‍ ജഴ്‌സിയിടും

ലിസ്ബണ്‍ - ലിയണല്‍ മെസ്സിക്കു പിന്നാലെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും രാജ്യാന്തര മത്സരങ്ങളില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ അവസാനിപ്പിക്കുന്നു. യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ക്രിസ്റ്റിയാനൊ പോര്‍ചുഗലിന് കളിക്കും. ഇരുവരും കഴിഞ്ഞ ലോകകപ്പിനു ശേഷം ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടില്ല.
ജൂണില്‍ ലോകകപ്പിലാണ് മെസ്സിയും ക്രിസ്റ്റ്യാനോയും അവസാനമായി രാജ്യത്തിനു കളിച്ചത്. 
ക്രിസ്റ്റിയാനൊ ഇല്ലാതെ ആറ് മത്സരങ്ങളില്‍ മൂന്നു ജയവും മൂന്ന് സമനിലയും നേടി പോര്‍ചുഗല്‍. യുവേഫ നാഷന്‍സ് ലീഗിന്റെ ഫൈനലിലെത്തി. യൂറോ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരാണ് പോര്‍ചുഗല്‍. 

Latest News