Tuesday , May   21, 2019
Tuesday , May   21, 2019

കനവാരൊ ചൈന കോച്ച്

ഷാംഗ്ഹായ് - ഇറ്റലിക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ ഫാബിയൊ കനവാരൊ ചൈനയുടെ ദേശീയ ഫുട്‌ബോള്‍ കോച്ചായി സ്ഥാനമേറ്റു. ചൈനീസ് സൂപ്പര്‍ ലീഗ് ടീം ഗ്വാംഗ്ഷു എവര്‍ഗ്രാന്‍ഡെയുടെ പരിശീലകനാണ് ഇപ്പോള്‍ നാല്‍പത്തഞ്ചുകാരന്‍. രണ്ടു ചുമതലയും ഒരുമിച്ചു വഹിക്കും. ചൈനീസ് ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും അധികാരബലമുള്ള വ്യക്തിയാവും കനവാരൊ. 
2006 ല്‍ കനവാരോയുടെ ഇറ്റലി ടീം ലോകകപ്പ് ചാമ്പ്യന്മാരായപ്പോള്‍ പരിശീലകനായിരുന്ന മാഴ്‌സെലൊ ലിപ്പിയായിരുന്നു ഇതുവരെ ചൈനയുടെ കോച്ച്. എഴുപതുകാരനായ ലിപ്പി ഉപദേഷ്ടാവായി തുടരും. 

Latest News