Monday , March   18, 2019
Monday , March   18, 2019

ചാമ്പ്യന്‍സ് ലീഗില്‍ യുനൈറ്റഡ്-ബാഴ്‌സലോണ

നിയോണ്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് വഴിയൊരുങ്ങി. ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലാണ് ഏവരും ഉറ്റുനോക്കുന്ന പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രീഡിനെ വകവരുത്തിയ അയാക്‌സും നാടകീയമായി ക്വാര്‍ട്ടറില്‍ ഇടംപിടിച്ച യുവന്റസും തമ്മിലാണ് മറ്റൊരു മത്സരം.  ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും മറ്റൊരു ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. നിലവിലെ റണ്ണേഴ്‌സ്അപ് ലിവര്‍പൂളിന്റെ എതിരാളികള്‍ പരാജയമറിയാത്ത പോര്‍ടോയാണ്.
യൂറോപ്പ കപ്പിലെ പ്രധാന ക്വാര്‍ട്ടര്‍ ആഴ്‌സനലും നാപ്പോളിയും തമ്മിലാണ്. വിയ്യാറയല്‍-വലന്‍സിയ, ബെന്‍ഫിക്ക-ഐന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ട്, സ്ലാവിയ പ്രാഗ്-ചെല്‍സി എന്നിങ്ങനെയാണ് മറ്റു ക്വാര്‍ട്ടറുകള്‍. 

Latest News