Monday , March   18, 2019
Monday , March   18, 2019

ടീം വന്നില്ല, സൂപ്പര്‍കപ്പ് ഉദ്ഘാടനം നടന്നില്ല

ഭുവനേശ്വര്‍ - അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ച് ഐ-ലീഗ് ക്ലബ്ബുകള്‍ ബഹിഷ്‌കരിച്ചതോടെ സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ അലങ്കോലമായി. ഉദ്ഘാടന മത്സരത്തില്‍ പൂനെ സിറ്റി എഫ്.സിയെ നേരിടേണ്ട മിനര്‍വ പഞ്ചാബ് ടീം വന്നില്ല. ഇന്നലെ പത്രസമ്മേളനവും ടീം മീറ്റിംഗും മിനര്‍വ ബഹിഷ്‌കരിച്ചിരുന്നു. 
മിനര്‍വ പഞ്ചാബിനു പിന്നാലെ ഗോകുലം കേരളാ എഫ്.സിയും ഐസ്വാള്‍ എഫ്.സിയും ടൂര്‍ണമെന്റില്‍ കളിക്കില്ല. എതിരാളികള്‍ക്ക് വാക്കോവര്‍ നല്‍കാനാണ് ഈ ടീമുകളുടെ തീരുമാനം.  അഭിപ്രായഭിന്നതകള്‍ ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. 
 

Latest News