Tuesday , May   21, 2019
Tuesday , May   21, 2019

തുറൈഫിൽ ശക്തമായ മഴ

തുറൈഫ്- ജോർദാനിനോട് ചേർന്നുള്ള സൗദി അതിർത്തി പ്രദേശമായ തുറൈഫിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചു. രാവിലെ മുതൽ വീശിയടിച്ച തണുത്ത കാറ്റിനെ തുടർന്ന് പെയ്ത മഴ വൈകീട്ടോടെ ശക്തിയാർജിക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ടുനിന്ന മഴ കാരണം മിനിറ്റുകൾക്കകം റോഡുകൾ വെള്ളത്തിനടിയിലായി. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇന്നലെ രാത്രി വരെ ഇടവിട്ടിടവിട്ട് മഴ പെയ്തിരുന്നു. സമാന കാലാവസ്ഥ തുടരാനുള്ള സാധ്യത പരിഗണിച്ച് പൊതുജനം മുൻകരുതൽ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ ഓർമിപ്പിച്ചു. ഈ വർഷം പൊതുവെ കൂടുതൽ മഴ ലഭിച്ചതായാണ് കണക്കുകൾ. പൊതുവെ ശൈത്യം അനുഭവപ്പെടുന്ന തുറൈഫിൽ നാല് ദിവസം മുമ്പ് ചെറിയ മഴ വർഷിച്ചിരുന്നു.
രണ്ടു നാളായി പകൽ സമയം വെയിൽ ശക്തി പ്രാപിച്ചു തണുപ്പ് മാറിത്തുടങ്ങി എന്ന പ്രതീതി ജനിപ്പിച്ചിരുന്നുവെങ്കിലും പെട്ടെന്നാണ് കാലാവസ്ഥക്ക് മാറ്റം സംഭവിച്ചത്.

Tags

Latest News