Friday , March   22, 2019
Friday , March   22, 2019

ഓബമെയാംഗിന്റെ ചുമലിലേറി ആഴ്‌സനലിന് തിരിച്ചുവരവ്‌

ലണ്ടന്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് പിന്നാലെ യൂറോപ്പ കപ്പിലും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ടീമുകളുടെ തേരോട്ടം. ചെല്‍സിക്കു പിന്നാലെ ആഴ്‌സനലും യൂറോപ്പ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യ പാദത്തില്‍ 1-3 ന് സ്റ്റേഡ് റെന്നിനോട് തോറ്റ ആഴ്‌സനല്‍ രണ്ടാം പാദം 3-0 ന് ജയിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ നാല് പ്രീമിയര്‍ ലീഗ് ടീമുകളും ക്വാര്‍ട്ടറിലെത്തിയിരുന്നു. 
ക്വാര്‍ട്ടറിലേക്ക് കാലെടുത്തു വെച്ചിരുന്ന റെന്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ തളര്‍ന്നു. ആദ്യ 15 മിനിറ്റില്‍ രണ്ടു തവണ ആഴ്‌സനല്‍ സ്‌കോര്‍ ചെയ്തു. പിയറി എമറിക് ഓബമെയാംഗ് രണ്ടു ഗോളടിച്ചു. രണ്ടാം ഗോളിന് മുമ്പ് ഓബമെയാംഗ് ഓഫ്‌സൈഡായിരുന്നത് റഫറി ശ്രദ്ധിച്ചില്ല. 
ചെല്‍സി, നാപ്പോളി ടീമുകളും ക്വാര്‍ട്ടറിലെത്തി. ഒലീവിയര്‍ ജിരൂവിന്റെ ഹാട്രിക്കില്‍ ചെല്‍സി 5-1 ന് ഡീനാമൊ കിയേവിനെ തകര്‍ത്തു. അഞ്ചു തവണ ചാമ്പ്യന്മാരായ സെവിയ എക്‌സ്ട്രാ ടൈമില്‍ സ്ലാവിയ പ്രാഗിനോട് തോറ്റു. നാപ്പോളി കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായ സാല്‍സ്ബര്‍ഗിനെ കീഴടക്കി. 
 

Latest News