Friday , March   22, 2019
Friday , March   22, 2019

ഗോകുലം വിട്ടുനില്‍ക്കും, ബ്ലാസ്‌റ്റേഴ്‌സ് കളിക്കും

ഭുവനേശ്വര്‍ - മിനര്‍വ പഞ്ചാബിനു പിന്നാലെ ഗോകുലം കേരളാ എഫ്.സിയും ഐസ്വാള്‍ എഫ്.സിയും ഇന്നാരംഭിക്കുന്ന സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ കളിക്കില്ല. എതിരാളികള്‍ക്ക് വാക്കോവര്‍ നല്‍കാനാണ് ഈ ടീമുകളുടെ തീരുമാനം. നോക്കൗട്ട് മത്സരങ്ങളായതിനാല്‍ ഒരു കളിയിലേ ഈ ടീമുകള്‍ ഇറങ്ങേണ്ടതുള്ളൂ. ഐസ്വാളും ഗോകുലവും ശനിയാഴ്ചയാണ് ഇറങ്ങേണ്ടത്. മിനര്‍വ വെള്ളിയാഴ്ചയും. 
വെള്ളിയാഴ്ച രണ്ടു കളികളാണ് നിശ്ചയിച്ചത്. മിനര്‍വ പഞ്ചാബും പൂനെ സിറ്റിയും തമ്മിലും കേരളാ ബ്ലാസ്റ്റേഴ്‌സും ഇന്ത്യന്‍ ആരോസും തമ്മിലും. ഇതില്‍ രണ്ടാമത്തെ കളി മാത്രമേ അരങ്ങേറൂ. ഇന്ത്യന്‍ ആരോസ് എ.ഐ.എഫ്.എഫിന്റെ തന്നെ ടീമാണ്. 
ഐ-ലീഗിനോടുള്ള ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ചാണ് എട്ട് ടീമുകള്‍ സൂപ്പര്‍ കപ്പ് ബഹിഷ്‌കരിക്കുന്നത്. ഗോകുലം നാളെ ദല്‍ഹി ഡൈനാമോസുമായി കളിക്കണം. ഐസ്വാളിന് ചെന്നൈയന്‍ എഫ്.സിക്കെതിരെയാണ് കളി. ഗോകുലം ടീം വ്യാഴാഴ്ച ഭുവനേശ്വറിലെത്തിയിട്ടുണ്ട്. ഐ-ലീഗ് ക്ലബ്ബുകള്‍ ആവശ്യപ്പെട്ടതു പോലെ എ.ഐ.എഫ്.എഫ് യോഗം വിളിക്കുകയാണെങ്കില്‍ സൂപ്പര്‍ കപ്പില്‍ കളിക്കാമെന്നാണ് ഗോകുലത്തിന്റെ നിലപാട്. എന്നാല്‍ എ.ഐ.എഫ്.എഫ് അധ്യക്ഷന്‍ പ്രഫുല്‍ പട്ടേല്‍ സ്ഥലത്തില്ല. 
 

Latest News