Thursday , May   23, 2019
Thursday , May   23, 2019

ശ്രീശാന്തിന് കളിക്കാനാവുമോ? സുപ്രീം കോടതി വിധി പറയുന്നു

ചെന്നൈ - ആയുഷ്‌കാല വിലക്കിനെതിരെ ശ്രീശാന്ത് നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. കേരളാ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ശ്രീശാന്തിന്റെ വിലക്ക് ശരി വെച്ചിരുന്നു. 
മുഹമ്മദ് അസ്ഹറുദ്ദീന്റെയും സലീം മാലിക്കിന്റെയുമൊക്കെ ആയുഷ്‌കാല വിലക്ക് കോടതി നീക്കിയതായി ശ്രീശാന്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചിരുന്നു. കരിയറിലെ നല്ല കാലം വിലക്ക് കാരണം നഷ്ടപ്പെട്ടിട്ടും ശ്രീശാന്ത് ബി.സി.സി.ഐയെ ധിക്കരിച്ചില്ലെന്നും ബോര്‍ഡുമായി നല്ല ബന്ധം തുടരാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഒത്തുകളിച്ചതെന്തിന് എന്ന് കോടതി ചോദിച്ചപ്പോള്‍ ഒത്തുകളി ശ്രമം അറിഞ്ഞിട്ടും ബോര്‍ഡിനെ അറിയിച്ചില്ലെന്ന കുറ്റമേ ശ്രീശാന്ത് ചെയ്തിട്ടുള്ളൂ എന്നും അതിന് ഏറ്റവും ചെറിയ ശിക്ഷ മാത്രമേ അര്‍ഹിക്കുന്നുള്ളൂ എന്നും ഖുര്‍ഷിദ് വാദിച്ചു. 
 

Latest News