Friday , March   22, 2019
Friday , March   22, 2019

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ചിത്രം തെളിയുന്നു

ലണ്ടന്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആരൊക്കെ മുഖാമുഖം വരുമെന്ന് ഇന്നറിയാം. ഇന്നാണ് യുവേഫ നറുക്കെടുപ്പ്. 2006 നു ശേഷം ആദ്യമായി ജര്‍മനിയില്‍ നിന്ന് ഒരു ടീം പോലുമില്ലാതെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ അരങ്ങേറും. അതേസമയം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ നാലു പ്രതിനിധികളും ക്വാര്‍ട്ടറിലേക്ക് മുന്നേറി. 2008-09 ലാണ് അവസാനമായി ഒരു രാജ്യത്തെ നാലു ടീമുകളും ക്വാര്‍ട്ടറിലെത്തുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സ്പാനിഷ് ലീഗ് ടീമുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ വാഴുന്നത്. എന്നാല്‍ ഇത്തവണ റയല്‍ മഡ്രീഡും അത്‌ലറ്റിക്കൊ മഡ്രീഡും പുറത്തായി. കഴിഞ്ഞ പത്ത് ചാമ്പ്യന്‍സ് ലീഗില്‍ ഏഴും നേടിയത് റയല്‍ മഡ്രീഡോ ബാഴ്‌സലോണയോ ആയിരുന്നു. 
ഇംഗ്ലണ്ടിലെ മൂന്നു ടീമുകളും തോല്‍പിച്ചത് ജര്‍മന്‍ ടീമുകളെയാണ്. ലിവര്‍പൂള്‍ ബയേണ്‍ മ്യൂണിക്കിനെയും മാഞ്ചസ്റ്റര്‍ സിറ്റി ഷാള്‍ക്കെയെയും ടോട്ടനം ബൊറൂഷ്യ ഡോര്‍ട്മുണ്ടിനെയും. മികച്ച കോച്ചുമാരുടെ സാന്നിധ്യം ഇത്തവണ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളെ തുണച്ചു. പെപ് ഗോഡിയോളയും യൂര്‍ഗന്‍ ക്ലോപും മൗറിഷ്യൊ പോചറ്റീനോയും ഓലെ ഗുണ്ണര്‍ സോള്‍സ്‌ക്ജയറുമൊക്കെ ഒന്നിനൊന്നു മികച്ച തന്ത്രജ്ഞന്മാരാണ്. 
ക്വാര്‍ട്ടറില്‍ ഈ ടീമുകള്‍
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ടോട്ടനം (ഇംഗ്ലണ്ട്), ബാഴ്‌സലോണ (സ്‌പെയിന്‍), യുവന്റസ് (ഇറ്റലി), പോര്‍ടൊ (പോര്‍ചുഗല്‍), അയാക്‌സ് (നെതര്‍ലാന്റ്‌സ്)
 

Latest News