Tuesday , May   21, 2019
Tuesday , May   21, 2019

സെമി മുഖാമുഖത്തിന് നദാലും ഫെദരറും

ഇന്ത്യന്‍വെല്‍സ് - മുന്‍ ചാമ്പ്യന്മാരായ റോജര്‍ ഫെദരറും റഫായേല്‍ നദാലും ഇന്ത്യന്‍വെല്‍സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇരുവരും തമ്മിലുള്ള സെമി ഫൈനലിന് സാധ്യതയേറി. ലോക രണ്ടാം നമ്പര്‍ നദാല്‍ 6-3, 6-4 ന് സെര്‍ബിയന്‍ ക്വാളിഫയര്‍ ഫിലിപ് ക്രായിനോവിച്ചിനെ തോല്‍പിച്ചു. റെക്കോര്‍ഡായ ആറാം കിരീടം ലക്ഷ്യമിടുന്ന വെറും ഒരു മണിക്കൂറില്‍ ബ്രിട്ടന്റെ കെയ്ല്‍ എഡ്മണ്ടിനെ 6-1, 6-4 ന് തകര്‍ത്തു. നദാല്‍ മൂന്നു തവണ ഇവിടെ ചാമ്പ്യനായിട്ടുണ്ട്. 

Latest News