Tuesday , May   21, 2019
Tuesday , May   21, 2019

മുഷ്താഖലി ട്രോഫി കര്‍ണാടകക്ക്

ഇന്‍ഡോര്‍ - സെയ്ദ് മുഷ്താഖലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ കര്‍ണാടക ചാമ്പ്യന്മാരായി. ഫൈനലില്‍ ഒമ്പത് പന്ത് ശേഷിക്കെ മഹാരാഷ്ട്രയെ അവര്‍ എട്ടു വിക്കറ്റിന് തകര്‍ത്തു. മഹാരാഷ്ട്രയുടെ നാലിന് 155 രണ്ടു വിക്കറ്റ് നഷ്ടത്തില്‍ കര്‍ണാടക മറികടന്നു. 
നൗഷാദ് ഷെയ്ഖിന്റെ അര്‍ധ ശതകമാണ് (41 പന്തില്‍ 69 നോട്ടൗട്ട്) മഹാരാഷ്ട്രക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. 
കര്‍ണാടകക്ക് ബി.ആര്‍. ശരത്തിനെ (2) തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. എന്നാല്‍ രോഹന്‍ കദമും (39 പന്തില്‍ 69) മായാങ്ക് അഗര്‍വാളും (57 പന്തില്‍ 85 നോട്ടൗട്ട്) രണ്ടാം വിക്കറ്റില്‍ 92 റണ്‍സ് ചേര്‍ത്തു. പതിമൂന്നാം ഓവറില്‍ കദം പുറത്താവുമ്പോഴേക്കും സ്‌കോര്‍ 100 പിന്നിട്ടിരുന്നു. കരുണ്‍ നായരെ സാക്ഷിയാക്കി മായാങ്ക് ടീമിനെ വിജയത്തോടടുപ്പിച്ചു. മൂന്നാം വിക്കറ്റിലെ 153 റണ്‍സില്‍ എട്ട് റണ്‍സ് മാത്രമാണ് കരുണിന്റെ സംഭാവന. 

Latest News