Friday , March   22, 2019
Friday , March   22, 2019

കോഴിക്കോട്ടെ ഒരു റോഡിന് കെ.പി ഉമ്മറിന്റെ പേരിടും-മേയര്‍ 

കോഴിക്കോട് - കോഴിക്കോട് നഗരത്തിലെ ഒരു റോഡിന് കെ.പി ഉമ്മറിന്റെ പേരിടുമെന്ന് മേയര്‍  തോട്ടത്തില്‍ രവീന്ദ്രന്‍ പ്രഖ്യാപിച്ചു. യുവതരംഗ് കോഴിക്കോട്ട് സംഘടിപ്പിച്ച കെ.പി ഉമ്മര്‍ സ്മാരണാഞ്ജലി നീലനീശിഥിനി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടങ്ങില്‍ യുവതരംഗ് പ്രസിഡന്റ് എ.വി റഷിദലി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഭാസി മലാപ്പറമ്പ്, ഉമ്മറിന്റെ പൗത്രന്‍ മുഹമ്മദ് ആഷിക്ക് ചെന്നൈ, ഉമര്‍ ഓര്‍മ പുസ്തകം ഗ്രന്ഥകര്‍ത്താവ് എ.വി ഫര്‍ദിസ് എന്നിവര്‍ കെ.പി ഉമ്മര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ സാവിത്രി ശ്രീധരനെ ചടങ്ങില്‍ മെമെന്റൊ നല്‍കി മേയര്‍ ആദരിച്ചു. ാവിത്രി ശീധരന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.പി ശ്രീകല, എന്‍.സി അബൂബക്കര്‍, സി.പി മുസാഫര്‍ അഹമ്മദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. യുവതരംഗിന്റെ പാലീയേറ്റീവ് വിംഗ് പ്രവര്‍ത്തനങ്ങളുടെ വിശദീകരണം കെ.പി.അബ്ദുല്ലക്കോയ നടത്തി. ബി.വി.മുഹമ്മദ് അശ്‌റഫ് സ്വാഗതവും കെ.ടി ബീരാന്‍ കോയ നന്ദിയും പറഞ്ഞു.തുടര്‍ന്ന് വാര്‍മുകില്‍ ബാന്റ് ഓര്‍ക്കസ്ട്രയുടെ നേതൃത്വത്തില്‍ കെ പി ഉമര്‍ചിത്രങ്ങളിലെയും ഹിന്ദി, മലയാളം, ഗസല്‍, മാപ്പിളപ്പാട്ടുകള്‍ അടങ്ങിയ ഗാനസസ്യയും അരങ്ങേറി. സുനില്‍കുമാര്‍, നയന്‍ ജെ. ഷാ, അജിത്ത് നാരായണന്‍, സുലൈഖ ചേളാരി, അക്ഷര വിശ്വനാഥ് തുടങ്ങി ഇരുപത്തി രണ്ടോളം ഗായകര്‍ ഗാനസന്ധ്യയില്‍ ഗാനങ്ങളാലപിച്ചു.

Latest News