Friday , March   22, 2019
Friday , March   22, 2019

പാക്കിസ്ഥാനില്‍ വിസ ഇളവുകള്‍, യു.എ.ഇക്ക് വിസ ഓണ്‍ അറൈവല്‍

ദുബായ്- പാകിസ്ഥാനില്‍ യു.എ.ഇ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ഏര്‍പ്പെടുത്തി. വിസ നയങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ രാജ്യങ്ങളുടെ ആദ്യ പട്ടികയിലാണ് യു.എ.ഇ സ്ഥാനം പിടിച്ചത്. വിസ നയം ഔദ്യോഗികമായി വ്യാഴാഴ്ച പ്രഖ്യാപിക്കും.
പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ വിസ നയങ്ങളിലെ ഇളവുകള്‍ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. തുര്‍ക്കി, ചൈന, മലേഷ്യ, യു.കെ എന്നീ രാജ്യങ്ങളാണ് യു.എ.ഇയെ കൂടാതെ വിസ-ഫ്രീ രാജ്യങ്ങളുടെ പട്ടികയിലുള്ളത്. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പാക് വിമാനത്താവളങ്ങളിലെത്തിയ ശേഷം ഓണ്‍ അറൈവല്‍ വിസ എടുക്കാം.
രണ്ടാം ഘട്ടത്തില്‍ 45 രാജ്യങ്ങളെക്കൂടി ഈ ഗണത്തില്‍പെടുത്തും. ജി.സി.സിയിലെ എല്ലാ രാജ്യങ്ങളും രണ്ടാമത്തെ പട്ടികയില്‍ വരും.

 

Latest News