Tuesday , May   21, 2019
Tuesday , May   21, 2019

സ്‌കൂൾ ബസിൽ ഉറങ്ങിക്കിടന്ന വിദ്യാർഥിനി ശ്വാസംമുട്ടി മരിച്ചു

ജിദ്ദ- ഖുൻഫുദയിൽ സ്‌കൂൾ ബസിൽ ഉറങ്ങിക്കിടന്ന വിദ്യാർഥിനി ശ്വാസംമുട്ടി മരിച്ചു. സ്വകാര്യ നഴ്‌സറി സ്‌കൂൾ വിദ്യാർഥിനിയാണ് മരിച്ചത്. ഇന്നലെ രാവിലെ സ്‌കൂളിനു മുന്നിൽ ബസ് നിർത്തിയ നേരം ഉറങ്ങിപ്പോയതിനാൽ ബസിൽനിന്ന് ഇറങ്ങിയിരുന്നില്ല.  ഇക്കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടതുമില്ല. 
വിദ്യാർഥിനികൾ ഇറങ്ങിക്കഴിഞ്ഞതോടെ ബസ് പാർക്ക് ചെയ്ത് ഡ്രൈവർ ഇറങ്ങിപ്പോവുകയായിരുന്നു. ഉച്ചക്ക് സ്‌കൂൾ വിടാൻ നേരത്താണ് വിദ്യാർഥിനി ബസിന്റെ സീറ്റിൽ ഉറങ്ങിക്കിടക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽപെട്ടത്. അപ്പോഴേക്കും ശ്വാസംമുട്ടി വിദ്യാർഥിനി മരിച്ചിരുന്നു. 
ഉടൻ തന്നെ ഖുൻഫുദ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഖുൻഫുദ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. സംഭവത്തിൽ സുരക്ഷാ വകുപ്പുകളും അന്വേഷണം നടത്തുന്നുണ്ട്. 
 

Tags

Latest News