Sunday , May   26, 2019
Sunday , May   26, 2019

'കാന്തൻ ദ ലവ് ഓഫ് കളർ'; ദുരിതക്കടൽ നീന്തി നേടിയ വിജയം   

ഷെരീഫ് ഈസ
ഷെരീഫ് ഈസയുടെ സിനിമാ പോസ്റ്റർ
'കാന്തൻ ദ ലവ് ഓഫ് കളർ' സിനിമയിലെ ദൃശ്യം.
'കാന്തൻ ദ ലവ് ഓഫ് കളർ' സിനിമയിലെ ദൃശ്യം. ദയാബായിയേയും കാണാം. 
'കാന്തൻ ദ ലവ് ഓഫ് കളർ' സിനിമയിലെ ദൃശ്യം.

ഫിലിമിന്റെ ഫൈനൽ പ്രിന്റ് വാങ്ങാനായി ലാബിലെത്തി. അവിടെ ഒരു ലക്ഷം രൂപയോളം പലപ്പോഴായി കുടിശ്ശിക വന്നിരുന്നു. അത് തീർക്കാതെ പ്രിന്റ് തരില്ലെന്ന് അവർ തീർത്തു പറഞ്ഞു. കൈയിൽ കാൽ കാശില്ല. കടം തരാനും ആരുമില്ല. ചെക്ക് തരാം എന്നു പറഞ്ഞിട്ടും അവർ വഴങ്ങിയില്ല. ഒടുവിൽ നിസ്സഹായനായി ലാബിന് പുറത്തേക്കിറങ്ങുമ്പോൾ താൻ അക്ഷരാർഥത്തിൽ കരഞ്ഞു പോയി എന്ന് പറഞ്ഞ ഷെരീഫിന്റെ കണ്ണുകൾ അന്നത്തെ ഓർമയിൽ വീണ്ടും നിറഞ്ഞു. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സംവിധായകൻ ഷെരീഫ് ഈസയുടെ ജീവിത സമരത്തിന്റെ കഥ.. 

വംശീയ അധിക്ഷേപത്തിന്റെ പേരിൽ, രോഹിത് വെമൂല എന്ന ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്തപ്പോൾ ഇങ്ങ്, ഉത്തരമലബാറിലുള്ള ചെറുപ്പക്കാരായ രണ്ട് സുഹൃത്തുക്കളുടെ ഉള്ളം വല്ലാതെ പൊള്ളി. ആ സംഭവം  ഇതിവൃത്തമാക്കി ഒരു ഹ്രസ്വചിത്രമെടുക്കാൻ അവർ തീരുമാനിച്ചു. മനുഷ്യരുടെ കറുപ്പിനോടുള്ള വെറുപ്പിനെ മനുഷ്യത്വപരമായ ഒരു മൂല്യബോധമാക്കി മാറ്റിയെടുക്കാനും ഒപ്പം പരിസ്ഥിതിയുടെ പ്രാധാന്യം ഊന്നിപ്പറയാനുമായി രുന്നു അവർ ലക്ഷ്യമിട്ടത്. സുഹൃത്തുക്കളിലൊരാളായ പ്രമോദ് കൂവേരി അതിന് അനുസൃതമായി ഒരു കഥയും തിരക്കഥയും ഒരുക്കി. 
അവർ ലൊക്കേഷൻ അന്വേഷിച്ച് വയനാട്ടിലെ തിരുനെല്ലിയിലെത്തി. അവിടുത്തെ ആദിവാസി സമൂഹത്തിന്റെ ജീവിതം അടുത്തറിഞ്ഞപ്പോൾ കഥ ഒരൽപം നീട്ടിയാലോ എന്ന് ഇരുവരും ചിന്തിച്ചു. അങ്ങനെ എഴുതിവന്നപ്പോഴാണ് 'കാന്തൻ ദ ലവർ ഓഫ് കളർ' എന്ന സിനിമയുണ്ടായത് എന്ന് പറഞ്ഞു കൊണ്ടാണ് കൂട്ടുകാരിലെ രണ്ടാമൻ, ഷെരീഫ് ഈസ ഈ അഭിമുഖം ആരംഭിച്ചത്. അദ്ദേഹം തന്നെ നിർമാതാവും സംവിധായകനുമായ ആ ചിത്രത്തിനാണ് ഈ വർഷത്തെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 
കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായത്തിലുള്ള കൂവേരി എന്ന ഗ്രാ മത്തിലേക്ക് ആദ്യമായി മികച്ച ചിത്രത്തിനുള്ള അംഗീകാരമെത്തിച്ച ഷെരീഫ് എന്ന 32 കാരന് അതിന്റെ നിറവിൽ നിൽക്കുമ്പോഴും പക്ഷെ, മുഖത്ത് നേർ ത്ത ഒരു വിഷാദം നിഴൽപ്പാടു വീഴ്ത്തിയതായി തോന്നി. മികച്ച സംവിധായ കനുള്ള അംഗീകാരം ഒരു തലനാരിഴയ്ക്ക് നഷ്ടപ്പെട്ടതിലെ നിരാശയാണോ എന്ന് ചോദിച്ചപ്പോൾ അല്ലെന്നായിരുന്നു ഉത്തരം. തുടർന്ന് മനസ്സ് തുറന്ന പ്പോൾ തെളിഞ്ഞത് ഈ അംഗീകാരത്തിന്റെ തിളക്കത്തിലെത്താൻ സിനിമ യെ ഹൃദയത്തിലേറ്റി നടന്ന ഒരു ചെറുപ്പക്കാരൻ നീന്തിക്കയറി വന്ന ദുരിത ക്കടലിന്റെ ഫഌഷ്ബാക്കാണ് കണ്ടത്. ആശയും നിരാശയും സഹനവും സങ്കടവും കണ്ണീരും കിനാവും നിറഞ്ഞ ആ കഥയ്ക്ക് ഒരു ജനപ്രിയ സിനിമയെ വെല്ലുന്ന വൈകാരിക മുഹൂർത്തങ്ങളുടെ പിരിമുറുക്കമുണ്ട്.


ഉത്സവപ്പറമ്പുകളിൽ നാടകങ്ങൾ കണ്ടു നടന്ന കാലത്താണ് കൂവേരിയി ലെ പുതിയപുരയിൽ ഈസയുടെയും ആസിയയുടെയും മകൻ ഷെരീഫിലെ കലാകാരൻ ഉണരുന്നത്. ചപ്പാരപ്പടവ് ഹൈസ്‌കൂൾ ജീവിതകാലത്ത് സ്വന്ത മായി നാടകങ്ങൾ എഴുതി സംവിധാനം ചെയ്യാൻ തുടങ്ങി. അവയിൽ പലതി നും സമ്മാനങ്ങളും ലഭിച്ചു. തളിപ്പറമ്പ് ടാഗോർ കോളജിൽ ഡിഗ്രിക്ക് പഠി ക്കുമ്പോൾ കോമിക് സൺസ് എന്ന പേരിൽ ഒരു മിമിക്‌സ് ട്രൂപ്പിന് രൂപം ന ൽകി. അതിന്റെ ഭാഗമായി നിരവധി സ്‌കിറ്റുകൾ ചെയ്തു. പക്ഷെ, ബിരുദ പ ഠനം പൂർത്തിയാക്കാതെ അദ്ദേഹം കോളജ് വിട്ടു. തുടർന്ന് വീഡിയോ എഡിറ്റിങ്ങിലും മറ്റും ചില ഹ്രസ്വകാല കോഴ്‌സുകൾ ചെയ്തു. ജീവിക്കാനായി റബർ ടാപ്പിങ് തൊഴിലാളിയായി. കല്യാണ വീഡിയോകളും ചെയ്തു തുടങ്ങി. അപ്പൊഴേക്കും നാടകവും സിനിമയും അദ്ദേഹത്തിന്റെ മനസ്സ് പൂർണമായും കീഴടക്കിയിരുന്നു. 


ആ സമയത്താണ് കണ്ണൂരിലെ ജനകീയ കൂട്ടായ്മകളിൽ ഒരുങ്ങിയ ന ന്മകൾ പൂക്കുന്ന നാട്ടിൽ, ഇളംവെയിൽ എന്നീ സിനിമകളിൽ സഹസംവി ധായകനായി പ്രവർത്തിക്കാൻ ഷെരീഫിന് അവസരം കിട്ടിയത്. അത് അദ്ദേ ഹത്തിന് നല്ലൊരു അനുഭവ പാഠമായി. അതിന്റെ ബലത്തിൽ ബീഫ്, സെക്ഷൻ 376, റിയർ വ്യൂ എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധാനം നിർവ്വഹിച്ചു. കൂടാതെ ചില ഡോക്യുമെന്ററികളും ചെയ്തു. അവയൊക്കെ വലിയ വിജയമായത് സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. 
ഡോക്യുമെന്ററികൾ ചെയ്യുന്ന സമയത്താണ് പ്രമോദ് കൂവേരി എന്ന  കഥാകാരനെ പരിചയപ്പെടുന്നത്. നാടകം, സിനിമ, അതിന്റെ പ്രമേയം എ ന്നിവയെ കുറിച്ചുള്ള ഗൗരവമാർന്ന ചിന്തകളിലെ സമാനതകൾ അവരെ പെ ട്ടെന്ന് ഗാഢസൗഹൃദത്തിലാക്കി. രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോ ൾ അതിന്റെ പശ്ചാത്തലത്തിൽ അവർ ഒരു ഹ്രസ്വചിത്രം ആലോചിച്ചത് അ ങ്ങനെയാണ്. ആദ്യം 10 മിനുട്ട് നേരത്തേക്കും പിന്നീട് 20 മിനുട്ട് ദൈർഘ്യ ത്തിലേക്കും കഥ മാറ്റിയെഴുതി അതിന് നന്മമരം എന്ന് പേരുമിട്ടു. 2016-ൽ ചിത്രീകരണത്തിന് ലൊക്കേഷൻ അന്വേഷിച്ച് അവർ തിരുനെല്ലിയിലെ നെ ങ്ങറ അടിയ കോളനിയിലെത്തി. അവരുടെ ജീവിതം, പരിസ്ഥിതി, ആചാരാനുഷ്ഠാനങ്ങൾ, വേഷം, ഭാഷ തുടങ്ങിയവ കൂടുതലായി മനസ്സിലാക്കിയപ്പോൾ അവ കൂടി ഉൾപ്പെടുത്തി സിനിമയുടെ കഥ വിപുലീകരിക്കാൻ അവർ തീ രുമാനിച്ചു. പ്രമോദ് കൂവേരി വീണ്ടും കഥ മാറ്റിയെഴുതി. അങ്ങനെയാണ് അ ത് ഒരു മണിക്കൂർ 40 മിനുട്ടുള്ള കാന്തൻ ദ ലവർ ഓഫ് കളർ എന്ന ഫീച്ചർ ഫിലിമായി മാറുന്നത്.


നിറത്തിന്റെയും വൃത്തിയുടെയും പേരിൽ മനുഷ്യരെ അധഃകൃതരെന്ന് മുദ്രകുത്തി അകറ്റി നിർത്തുകയും, സംസാരിക്കാനോ കൂടെ യാത്രചെയ്യാനോ സഹവസിക്കാനോ അനുവദിക്കാതെ, അവകാശങ്ങളൊക്കെ നിഷേധിക്കപ്പെട്ട്
നിസ്സഹായരും നിരാലംബരുമായി തീർന്ന അടിയ സമുദായത്തിന്റെ അതിജീവനത്തിന്റെ കഥ പറയുകയാണ് ഈ സിനിമ. ഒപ്പം പരിസ്ഥിതി പ്രാധാന്യ ത്തിന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയവും അത് മുന്നോട്ട് വെക്കുന്നു. പത്തു കിണറിന് തുല്യം ഒരു കുളം, പത്തു കുളത്തിന് തുല്യം ഒരു ജലാശയം, പ ത്തു ജലാശയത്തിന് തുല്യം ഒരു സൽപുത്രൻ, പത്ത് സൽപുത്രന് തുല്യം ഒരു വൃക്ഷം എന്ന വൃക്ഷായുർവേദത്തിലെ ആത്മസത്ത സിനിമയുടെ കഥയ് ക്ക് പ്രചോദനമായിട്ടുണ്ട് എന്ന് തിരക്കഥാകൃത്ത് പ്രമോദ് കൂവേരി പറഞ്ഞു.
ആദിവാസി-ദളിത് വിഭാഗങ്ങൾ കേന്ദ്ര പ്രമേയമാകുന്ന സിനിമയിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തകയായ ദയാബായിയെ കൊണ്ടുവരണം എന്നത് ഷെരീഫിന്റെ വലിയ ആഗ്രഹമായിരുന്നു. ബന്ധപ്പെട്ടപ്പോൾ ആദ്യമവർ നി ഷേധിക്കുകയാണ് ചെയ്തത്. വിടാതെ പിൻതുടർന്ന് നിർബന്ധിച്ചപ്പോൾ കഥ കേൾക്കാമെന്നായി. പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ഒരു പരിപാടിക്ക് അവർ എത്തുന്ന വിവരമറിഞ്ഞ് ഷെരീഫും കഥാകൃത്ത് പ്രമോദ് കൂവേരിയും അങ്ങോട്ട് വെച്ചുപിടിച്ചു. കഥ കേട്ടപ്പോൾ നിറകണ്ണുകളോടെ അവർ പറഞ്ഞത്, ഇത് എന്റെ തന്നെ കഥയാണല്ലൊ എന്നാണ്. സിനിമയിലെ ഇത്തിയമ്മയായി അഭിനയിക്കാൻ അവരുടനെ തന്നെ സമ്മതിക്കുകയും ചെയ്തു. 
ആദിമധ്യാന്തത്തിലൂടെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ മാസ്റ്റർ പ്രജിത്തിനെയാണ് കാന്തനായി വേഷമിടാൻ തെരഞ്ഞെടുത്തത്. കൂ ടാതെ ആകാശ്, സുജയൻ എന്നീ ബാലതാരങ്ങളും നെങ്ങറ കോളനിയിലെ അടിയ ആദിവാസികളുമാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അവരുടെ ലിപിയില്ലാത്ത റാവുള ഭാഷ സിനിമയിലേക്ക് കടമെടുത്തു. മേക്കപ്പോ ചമയങ്ങളോ ഒന്നുമില്ലാതെ സ്വാഭാവിക രീതിയിൽ മാത്രം മതി ചിത്രീകരണം എന്ന് ഷെരീഫിന് നിർബന്ധമുണ്ടായിരുന്നു.
    സിനിമ നിർമിക്കുന്നതിനായി പ്രതീക്ഷയോടെ പലരേയും സമീപിച്ചു. നവാഗതരേയും ചെറുപ്പക്കാരേയും പുതിയ പ്രമേയങ്ങളേയും പ്രോത്സാഹി പ്പിക്കും എന്നു വീമ്പിളക്കിയ പലരും തന്ത്രപൂർവം ഒഴിഞ്ഞുമാറി. ഷെരീഫ് നിരാശനായില്ല. തളിപ്പറമ്പിലെയും പരിസരങ്ങളിലേയും സൗഹൃദക്കൂട്ടായ്മയിലൂടെ നിർമാണത്തിന് പണം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. അങ്ങനെ സ്വരൂപിച്ച 1.90 ലക്ഷം രൂപയുമായിട്ടാണ് റോളിങ് പിക്‌സ് എന്റർടെയിനിന്റെ ബാനറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. സിനിമയിൽ അണിയറ പ്രവർത്തകരായി നിൽക്കാം എന്ന് വാഗ്ദാനം നൽകിയവരിൽ പലരും അപ്പോഴേക്കും കാല് മാറി. ഒരുകൂട്ടം ചെറുപ്പക്കാരുടെ പിള്ളേര് കളിയായിട്ടാണ് അവർ ഈ സിനിമാ സംരംഭത്തെ കണ്ടത്. 
അഞ്ചു പേർ മാത്രമുള്ള ഒരു സംഘവുമായി ഷെരീഫ് ഷൂട്ടിങിനായി തിരുനെല്ലിയിലെത്തി. ക്യാമറമാൻ പ്രിയൻ, കലാസംവിധായകനായ ഷെബി ഫിലിപ്പ്, സ്റ്റിൽസ്-ടോണി മണ്ണിപ്ലാക്കൻ, സംവിധാന സഹായം മുരളി പിന്നെ ഷെരീഫും. ഷൂട്ടിങുമായി ബന്ധപ്പെട്ട എല്ലാ പണികളിലും അവർ പരസ്പരം സഹായിച്ചു. ചിത്രീകരണം തുടങ്ങി ഏതാനും നാളുകൾക്കകം കൈയിലെ പണം തീർന്നു. പിന്നെ ഷൂട്ടിങ് നിർത്തിവെച്ച് പണം കടം വാങ്ങാനുള്ള ശ്രമമായി. കിട്ടിയ പണം കൊണ്ട് വീണ്ടും ചിത്രീകരണം ആരംഭിച്ചെങ്കിലും അതും തീർന്നതിനാൽ പിന്നെയും ഷൂട്ടിങ് മുടങ്ങി. അപ്പോഴേക്കും 6 ലക്ഷം രൂപയോളം പലരിൽ നിന്നായി കടം വാങ്ങി കഴിഞ്ഞിരുന്നു. എന്നിട്ടും ചിത്രീകരണം പാതി വഴിയിൽ നിലച്ചു.
ഇനി കടം തരാൻ ആരുമില്ലെന്ന് ഷെരീഫിന് ബോധ്യമായി. പക്ഷെ, ചിത്രം തീർത്തേ മതിയാകൂ എന്നദ്ദേഹം മനസിലുറപ്പിച്ചു. പിന്നെ ഒന്നുമാലോചിച്ചില്ല, വീടും പറമ്പും ബാങ്കിന് പണയപ്പെടുത്തി 11 ലക്ഷം രൂപ ലോണെടുത്തു. കളിക്കുന്നത് തീക്കളിയാണ് എന്നും ഒടുവിൽ കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പലരും പറഞ്ഞു പേടിപ്പിച്ചു. കേട്ടപ്പോൾ ഉള്ളി ൽ ഒരു ചങ്കിടിപ്പ് ഉയർന്നെങ്കിലും അത് പുറമേക്ക് കാണിക്കാതെ ഷെരീഫ് പടം പൂർത്തിയാക്കി. അപ്പോഴേക്കും മൊത്തം ചെലവ് 20 ലക്ഷം രൂപ! കോഴി ക്കോട്ട് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീർന്നതോടെ പ്രിവ്യൂ ഷോയ്ക്കുള്ള ഒരുക്കം തുടങ്ങി. 2018 ജൂലൈ 18 ന് എറണാകുളത്ത് ഡോൺ ബോസ്‌കോ തീയറ്ററിൽ പ്രിവ്യൂവിന് അതിഥികളെ ക്ഷണിച്ചു.
ഫിലിമിന്റെ ഫൈനൽ പ്രിന്റ് വാങ്ങാനായി ലാബിലെത്തി. അവിടെ ഒരു ലക്ഷം രൂപയോളം പലപ്പോഴായി കുടിശ്ശിക വന്നിരുന്നു. അത് തീർക്കാതെ പ്രിന്റ് തരില്ലെന്ന് അവർ തീർത്തു പറഞ്ഞു. കൈയിൽ കാൽ കാശില്ല. കടം തരാനും ആരുമില്ല. ചെക്ക് തരാം എന്നു പറഞ്ഞിട്ടും അവർ വഴങ്ങിയില്ല. ഒടുവിൽ നിസ്സഹായനായി ലാബിന് പുറത്തേക്കിറങ്ങുമ്പോൾ താൻ അക്ഷരാർഥത്തിൽ കരഞ്ഞു പോയി എന്ന് പറഞ്ഞ ഷെരീഫിന്റെ കണ്ണുകൾ അന്നത്തെ ഓർമയിൽ വീണ്ടും നിറഞ്ഞു. പ്രിവ്യൂ നടക്കില്ലെന്നും അത് കാണാനായി ക്ഷണിച്ചവരുടെ മുമ്പിൽ നാണം കെടുമെന്നും അദ്ദേഹം ഉറപ്പിച്ചു. എല്ലാം നഷ്ടപ്പെട്ടവനെ പോലെ തകർന്ന മനസ്സുമായാണ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്.


ആ സമയത്ത് ഷെരീഫിന്റെ ഭാര്യ ഷബ്‌നയെ ആദ്യ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെയും ആവശ്യം പണത്തിന് തന്നെ. അദ്ദേഹം കുറേ നേരത്തേക്ക് തളർന്നിരുന്നു. പക്ഷെ, അപ്പോഴും സിനിമ പിടിക്കാൻ ഇറങ്ങിയ നിമിഷത്തെ അദ്ദേഹം ശപിച്ചില്ല. ആ തളർച്ചയിലും ഏതോ ഒരു ശക്തി കരുത്ത് നൽകി അദ്ദേഹത്തെ തുണച്ചു. എല്ലാറ്റിനും ഒരു വഴിയുണ്ടാകും എന്ന് മനസ്സ് മന്ത്രിച്ചു. അത് തെറ്റിയില്ല. അപ്രതീക്ഷിതമായി ഭാര്യയുടെ കുറേ സ്വർണം വിൽക്കാൻ പറ്റി. ആശുപത്രി ചെലവിനുള്ളത് കഴിച്ച് ബാക്കി പണവുമായി ഷെരീഫ് ലാബിലെത്തി. സിനിമയുടെ പ്രിന്റ് വാങ്ങി. എറണാകുളത്ത് കൃത്യസമയത്ത് തന്നെ പ്രിവ്യൂ നടന്നു. പ്രിവ്യൂ ക ണ്ടിറങ്ങിയ എം.കെ. സാനുമാഷും തിരക്കഥാകൃത്ത് ജോൺപോളും ഉൾപ്പെടെ പല പ്രമുഖരും സിനിമയെ പ്രശംസിച്ചപ്പോൾ പണത്തിനായി നെട്ടോട്ടമോടിയതിന്റെ ക്ഷീണമെല്ലാം ഷെരീഫ് മറന്നു. 
പക്ഷെ, മലയാളത്തിലെ പ്രമുഖനായ ഒരു തിരക്കഥാകൃത്ത് ഷെരീഫിനെ വിളിച്ച് മാറ്റി നിർത്തിയിട്ട് പറഞ്ഞു, പടം വെട്ടിച്ചുരുക്കി ഒരു ഷോർട്ട് ഫിലിമാക്കി സ്‌കൂളുകളിൽ കളിക്കുന്നതാണ് നല്ലത് എന്ന്. അയാൾ ദയാബായിയേയും അതുതന്നെ പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോൾ അവരും അങ്ങനെ ചെയ്യാൻ ഷെരീഫിനെ നിർബന്ധിച്ചു. പക്ഷെ, ഷെരീഫ് വഴങ്ങിയില്ല. പണം നിരന്തരം പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും സിനിമയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഇവിടെ വരെ എത്തിയ സ്ഥിതിക്ക് ഇനിയും അത് അ ങ്ങനെ തന്നെ പ്രദർശിപ്പിക്കുമെന്നായി അദ്ദേഹം. ആ നിശ്ചയദാർഢ്യത്തിനാണ് യഥാർഥത്തിൽ ഇപ്പോൾ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കിട്ടിയിരിക്കുന്നത്. 


അതിന് മുമ്പ് കഴിഞ്ഞ വർഷം നവംബറിൽ തന്നെ സിനിമ കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സം സ്ഥാന അവാർഡിനായി സിനിമ അയക്കാനുള്ള ഫീസായ 10,000 രൂപയും ഷെരീഫിന്റെ കൈയിലുണ്ടായിരുന്നില്ല. അവസാന ദിവസമായ കഴിഞ്ഞ ജൂലൈ 31 ന് ആരിൽ നിന്നൊക്കെയോ കടം വാങ്ങിയാണ് പണം ഒപ്പിച്ചത്. എ ന്തായാലും അവാർഡ് പ്രഖ്യാപിച്ച ഉടൻ ജൂറി ചെയർമാൻ കുമാർ സാഹ്‌നി, തന്നെ വിളിച്ച് നേരിട്ടഭിനന്ദിച്ചത് വലിയൊരു അംഗീകാരമായി ഷെരീഫ് കാണുന്നു. മാത്രമല്ല, മികച്ച ചിത്രത്തിന്റെ സംവിധായകന് തന്നെ മികച്ച സംവി ധായകനുള്ള അവാർഡ് നൽകണമെന്ന് അദ്ദേഹം വാദിച്ചതും വലിയ കാര്യമാണ്. തുടർന്ന് ദയാബായിയും ഷെരീഫിനെ വിളിച്ച് അഭിനന്ദിച്ചു. അന്ന് ചിലരുടെ അഭിപ്രായം കേട്ട് സിനിമ വെട്ടിച്ചുരുക്കണമെന്ന് പറഞ്ഞതിൽ ഇന്ന് താൻ ദുഃഖിക്കുന്നു എന്നവർ ഒട്ടൊരു ഖേദത്തോടെ പറഞ്ഞു. സത്യത്തിൽ താങ്കളെടുത്ത നിലപാട് ശരിയാണെന്ന് കാലം തെളിയിച്ചു എന്നവർ പറഞ്ഞപ്പോൾ ഷെരീഫിനത് മറ്റൊരു അംഗീകാരത്തിന്റെ ആഹ്ലാദമുഹൂർത്തമായി. 


അവാർഡ് തുകകൊണ്ട് പെട്ടെന്ന് കൊടുത്തു തീർക്കേണ്ട ചില കടങ്ങൾ വീട്ടാനാണ് പരിപാടി. സിനിമ റിലീസിനെടുക്കാൻ ചിലർ മുന്നോട്ട് വന്നിട്ടുണ്ട്. അവരിലൂടെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനും ശ്രമങ്ങൾ നടക്കുന്നു. അതുവഴി കിട്ടുന്ന പണം കൊണ്ട് കടങ്ങൾ മുഴുവനായും തീർക്കനാണ് തീരുമാനം. എങ്കിലേ തന്റെ മനസ്സ് സ്വസ്ഥമാകൂ എന്ന് ഷെരീഫ് പറയുന്നു. അതിനിടയിൽ അടുത്ത സിനിമയ്ക്കുള്ള ഒരുക്കങ്ങളും അദ്ദേഹം തുടങ്ങി കഴിഞ്ഞു. വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന സിനിമയ്ക്ക് പ്രമോദ് കൂവേരി തന്നെ കഥയും തിരക്കഥയുമെഴുതുന്നു. എലിയേട്ടൻ എന്ന് നാമകരണം ചെയ്ത സിനിമയ്ക്ക് ഇതിനോടകം നിർമാതാവായി കഴിഞ്ഞു (മുമ്പ് സിനിമാ നിർമാണത്തിനായി സമീപിച്ചപ്പോൾ തിരിഞ്ഞു നോക്കാതിരുന്ന പലരും ഇന്ന് സ്വമേധയാ ഇങ്ങോട്ട് വന്ന് നിർമാണത്തിന് എന്തു സഹായം വേണമെങ്കിലും ചെയ്യാമെന്നു പറയുകയാണ്!). എല്ലാം കാന്തൻ ദ ലവർ ഓഫ് കളർ എന്ന സിനിമയുടെ വിജയത്തിൽ നിന്നുണ്ടായ ഇന്ദ്രജാലം എന്നു പറഞ്ഞ് ഷെരീഫ് ചിരിച്ചു.