Wednesday , March   20, 2019
Wednesday , March   20, 2019

ഒമ്പത് പേര്‍ പൂജ്യം, മിസോറം 9 ന് ഓളൗട്ട്

മധ്യപ്രദേശിനെതിരായ ഇന്ത്യന്‍ സീനിയര്‍ ട്വന്റി20 വനിതാ മത്സരത്തില്‍ മിസോറം ഒമ്പതിന് ഓളൗട്ടായി. അവരുടെ ഒമ്പത് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായി. മധ്യപ്രദേശിന് ജയിക്കാന്‍ ഒരോവറേ വേണ്ടിവന്നുള്ളൂ. 14.5 ഓവറില്‍ മത്സരം പൂര്‍ത്തിയായി. മിസോറം അഞ്ച് വൈഡെറിഞ്ഞതോടെ മധ്യപ്രദേശിന്റെ വിജയം കൂടുതല്‍ എളുപ്പമായി. 
മധ്യപ്രദേശിന്റെ തരംഗ് ഝാ 24 പന്തെറിഞ്ഞതില്‍ ഇരുപത്തിമൂന്നിലും റണ്ണനുവദിച്ചില്ല. നാലു വിക്കറ്റെടുത്തു. മിസോറമിന്റെ അഞ്ചാം നമ്പര്‍ ബാറ്റര്‍ അപൂര്‍വ ഭരജ്വാജ് 25 പന്ത് നേരിട്ട് ആറ് റണ്‍സെടുത്തു. അപുര്‍വ തന്നെയാണ് ബൗളിംഗില്‍ അഞ്ച് വൈഡ് അനുവദിച്ചത്.  
ഈയിടെ യു.എ.ഇക്കെതിരെ ചൈന 14 ന് ഓളൗട്ടായിരുന്നു. വനിതാ ട്വന്റി20 യില്‍ ഇതായിരുന്നു ചെറിയ സ്‌കോര്‍.