Thursday , May   23, 2019
Thursday , May   23, 2019

രണ്ടാം പാദത്തില്‍ പകരം വീട്ടി ആഴ്‌സനല്‍ മുന്നോട്ട്

ലണ്ടന്‍ - ഇംഗ്ലിഷ് വമ്പന്മാരായ ചെല്‍സിയും ആഴ്‌സനലും ഇറ്റലിയിലെ പ്രമുഖന്മാരായ നാപ്പോളി, ഇന്റര്‍ ടീമുകളും യൂറോപ്പ ഫുട്‌ബോള്‍ ലീഗില്‍ മുന്നേറി. പത്തു പേരായിച്ചുരുങ്ങിയ മാല്‍മോയെ ചെല്‍സി 3-0 ന് തകര്‍ത്തു. ആദ്യ പാദത്തിലെ 2-1 വിജയത്തില്‍ ഗോളടിച്ച ഒലീവിയര്‍ ജിരൂ, റോസ് ബാര്‍ക്‌ലി എന്നിവര്‍ രണ്ടാം പാദത്തിലും ഗോളടിച്ചു. കാലം ഹഡ്‌സന്‍ ഒഡോയിയും ലക്ഷ്യം കണ്ടു. 
ബാറ്റെ ബോറിസോവിനോട് ആദ്യ പാദം 0-1 ന് തോറ്റ ആഴ്‌സനല്‍ രണ്ടാം പാദം 3-0 ന് ജയിച്ചു. സെന്റര്‍ ബാക്കുകളായ ശുഖ്ദറാന്‍ മുസ്തഫിയും സോക്രട്ടിസ് പാപാസ്‌തൊപൗലോസും ഗോള്‍ നേടി. ലാസിയോയെ തോല്‍പിച്ച് മുന്‍ ചാമ്പ്യന്മാരായ സെവിയയും മുന്നേറി. 

Latest News